സുരഭി / ചിത്രം: ഫേസ്ബുക്ക് 
Entertainment

'അത് അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന ഒരു വേദന‍', കളിക്കൂട്ടുകാരൻ സ്ത്രീയായി; സന്തോഷം പങ്കുവച്ച് സുരഭി ലക്ഷ്മി 

ശ്രീയേഷ് ശ്രീദേവി ആയ സന്തോഷമാണ് സുരഭി  പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്


ന്റെ പ്രിയ കളികൂട്ടുകാരൻ ലിം​ഗ മാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. ശ്രീയേഷ് ശ്രീദേവി ആയ സന്തോഷമാണ് സുരഭി സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. കഴിഞ്ഞദിവസം എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ.

സുരഭിയുടെ കുറിപ്പിന്റെ പൂർണരൂപം

ശ്രീദേവി ഈ വർഷം നിനക്ക് നേരുന്നു......
പെണ്ണിന്റെ മനസ്സോടെ ആൺകുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്.
ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരൻ ,  ശ്രീയേഷ് "ശ്രീദേവി " ആയി മാറിയിരിക്കുന്നു.
കഴിഞ്ഞദിവസം അമൃത ഹോസ്പിറ്റലിൽ (എറണാകുളം) ആയിരുന്നു ശസ്ത്രക്രിയ.Drസന്ദീപ് സർ മറ്റ്  ഡോക്ടേർസിനും, ആരോഗ്യ പ്രവർത്തകർക്കും, , അവളുടെ സ്വപ്നത്തിനൊപ്പം  നിന്ന എല്ലാവർക്കും നന്ദി 
 വർഷങ്ങൾക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതൽ ഇന്നുവരെ മാനസികമായി അവനോടൊപ്പം നിൽക്കാൻ എനിക്ക് സാധിച്ചു എന്നതാണ് ഈ വർഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം.
 ആൺകുട്ടി പെൺകുട്ടി ആയി മാറുന്നത് ഈ ലോകത്ത്  ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്.
എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു "സ്ത്രീ"യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാർ സ്വീകരിക്കും...
 ആശംസകൾ ശ്രീദേവി.... നിന്റെ ഇഷ്ടത്തിന്, ആഗ്രഹങ്ങൾക്ക്,
സ്വപ്നങ്ങൾക്ക്, അതിലെല്ലാമുപരി, നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്റെ അവകാശത്തിന്...
ഒപ്പം നിൽക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി'; പ്രസംഗത്തിനിടെ വാവിട്ട് മുഖ്യമന്ത്രി

'ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു, വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ജി സുധാകരന്‍

രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടക്കും; വഹിക്കുന്നത് 92,000 ടൺ എൽപിജി

58 ലക്ഷം രൂപ തിരിച്ചടയ്ക്കണം; എംകെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍

കൊടുങ്ങല്ലൂരില്‍ യുവദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; കേസ്

SCROLL FOR NEXT