നടിയുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തായി. യുവാവുമൊത്തുള്ള ചിത്രങ്ങളും വിഡിയോകളുമാണ് പുറത്തായത്. തെലുങ്ക് നടി സുരേഖ വാണിയ്ക്കാണ് ദുരനുഭവമുണ്ടായത്. നടിയുടെ തന്നെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങളും വിഡിയോകളും ലീക്കായത്. പിന്നാലെ തന്നെ ചിത്രങ്ങളും ദൃശ്യങ്ങളും നീക്കം ചെയ്തുവെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
അതേസമയം തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ചിത്രങ്ങളും വിഡിയോകളും തന്റെ അറിവോടെയല്ല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതെന്നുമാണ് നടിയുടെ വിശദീകരണം. ഉത്തരവാദിവകളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുരേഖ വാണി അറിയിച്ചു. മാധ്യമങ്ങളും മീം പേജുകളും യൂട്യൂബ് ചാനലുകളുമൊന്നും ചിത്രങ്ങള്‍ പങ്കുവെക്കരുതെന്നും സുരേഖ അഭ്യര്‍ത്ഥിച്ചു.
വിഡിയോയില്‍ സുരേഖയ്‌ക്കൊപ്പമുള്ളത് നടിയുടെ കാമുകനാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അബദ്ധത്തില്‍ നടി തന്നെയാകും വിഡിയോ പങ്കുവച്ചതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇതിനിടെ നടിയും യുവാവും തമ്മിലുള്ള പ്രായ വ്യത്യാസം ചൂണ്ടിക്കാണിച്ച് കടുത്ത അധിക്ഷേപങ്ങളും സുരേഖ വാണി നേരിടുന്നുണ്ട്.
49 കാരിയായ നടിയ്ക്ക് ഈ പ്രായത്തിലും എന്തിനാണ് പ്രണയം, വിവാഹം കഴിക്കാന്‍ പ്രായമായ മകളുള്ളപ്പോള്‍ എന്തിന് അനാവശ്യ ബന്ധം എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും അതിരുവിട്ടതോടെ സുരേഖ വാണി തന്റെ പോസ്റ്റിന്റെ കമന്റ് ഓഫാക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് സുരേഖ പങ്കുവച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
''എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനുവാദമില്ലാതെ എന്റെ സ്വകാര്യവും വ്യക്തിപരവുമായ കണ്ടന്റുകള്‍ പ്രചരിപ്പിക്കപ്പെടുകയാണ്. മീം പേജുകളോടും, മാധ്യമങ്ങളോടും യൂട്യൂബ് ചാനലുകളോടും വ്യക്തികളോടുമെല്ലാമായി അവ പ്രചരിപ്പിക്കുകയോ റീപോസ്റ്റ് ചെയ്യുകയോ അപ്പ്‌ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ആവശ്യപ്പെടുന്നു.
എന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവെക്കുന്ന, പബ്ലിഷ് ചെയ്യുന്ന, പ്രചരിപ്പിക്കുന്ന ഏതൊരു അക്കൗണ്ടും വ്യക്തിയേയും തിരിച്ചറിയുകയും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. വ്യൂസിനും റീച്ചിനും പ്രശസ്തിയ്ക്കും വേണ്ടി സാഹചര്യം മുതലെടുക്കരുത്. എന്റെ സ്വകാര്യതയെ മാനിക്കണം. ഇത് വളരെ ഗൗരവ്വമുള്ള വിഷയമാണ്. നിയമനടപടി സ്വീകരിക്കാന്‍ ഞാന്‍ മടിക്കില്ല''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates