വനിതാ വിജയകുമാർ, അന്തരിച്ച പീറ്റര്‍ പോള്‍ / ഫയൽ ചിത്രം 
Entertainment

നടി വനിതാ വിജയകുമാറിന്റെ മൂന്നാമത്തെ ഭർത്താവ് അന്തരിച്ചു, ആദരാഞ്ജലികൾ നേർന്ന് താരം

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് അന്ത്യം.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടി വനിതാ വിജയകുമാറിന്റെ മുന്‍ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് അന്ത്യം. പീറ്ററിന് ആദരാഞ്ജലികള്‍ നേര്‍ന്ന് താരം ഒരു കുറിപ്പ് പങ്കുവെച്ചു. ദുഷ്ട ശക്തികളോട് യുദ്ധം ചെയ്ത് സമാധാനം കണ്ടെത്തിയിരിക്കുന്നു. പീറ്റര്‍ കടന്നുപോയ മാനസികാഘാതത്തെക്കുറിച്ചും വനിത കുറിപ്പില്‍ പരാമര്‍ശിച്ചു.

2020 ലായിരുന്നു വനിതയുടെയും പീറ്ററിന്റെയും വിവാഹം. വനിതയുടെ മൂന്നാമത്തേതും പീറ്ററിന്റെ രണ്ടാമത്തെയും വിവാഹമായിരുന്നു. അതേ വര്‍ഷം തന്നെ തങ്ങള്‍ വേര്‍പിരിയുകയാണെന്ന് വനിത പ്രഖ്യാപിച്ചു. പീറ്റര്‍ അമിതമായ മദ്യപാനത്തിനും പുകവലിക്കും അടിമയായിരുന്നുവെന്നും അതിനെത്തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്തിനെയും മകനെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും വനിത വ്യക്തമാക്കിയിരുന്നു.

ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിക്കാതെ വീണ്ടും പുകവലി തുടങ്ങി രോഗിയായ പീറ്ററിന്റെ ആശുപത്രി ബില്ലും മറ്റുമായി 15 ലക്ഷത്തോളം രൂപ ചെലവായെന്നും വനിത പറഞ്ഞിരുന്നു. പീറ്റര്‍ മദ്യപാനം നിര്‍ത്താന്‍ തയ്യാറാവാത്തതിനാല്‍ വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്നും വനിത വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT