വാമിഖ ഗബ്ബി/ ട്വിറ്റർ 
Entertainment

ഗോദ നായികയുടെ ചൂടൻ രം​ഗങ്ങൾ ലീക്കായി, വാമിഖ ​ഗബ്ബിക്കെതിരെ രൂക്ഷ വിമർശനം

നെറ്റ്ഫ്ളിക്സ് ചിത്രം ‘ഖുഫിയ’യിലെ നടിയുടെ രംഗങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഗോദയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വാമിഖ ഗബ്ബി. ബോളിവുഡിൽ ശ്രദ്ധേയയായ നടിയുടെ ​​ഗ്ലാമറസ് രം​ഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നെറ്റ്ഫ്ളിക്സ് ചിത്രം ‘ഖുഫിയ’യിലെ നടിയുടെ രംഗങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. പിന്നാലെ താരത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രത്തിൽ അതീവ ​ഗ്ലാമറസ് ലുക്കിലാണ് വാമിഖ എത്തുന്നത്. ലൈം​ഗിക രം​ഗത്തിലും ടോപ് ലസ്സായുമെല്ലാം താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ രം​ഗങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തെ കളങ്കപ്പെടുത്തുന്നതാണ് ഇത്തരം രം​ഗങ്ങൾ എന്നാണ് ഒരു വിഭാ​ഗത്തിന്റെ ആരോപണം. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്പോള്‍ കേന്ദ്ര സർക്കാർ ഉറങ്ങുകയാണോ എന്നും ചോദിക്കുന്നവരുണ്ട്. 

അമര്‍ ഭൂഷണിന്റെ എക്‌സേപ്പ് ടു നോ വേര്‍ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒക്ടോബര്‍ 5 നാണ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തത്. തബുവാണ് ഈ സ്പൈ ത്രില്ലറിലെ നായിക. അലി ഫസൽ, വാമിക ഗബ്ബി, ആശിഷ് വിദ്യാർഥി, അസ്മേരി ഹക്ക് ബധോൺ എന്നിവരാണ് മറ്റ് താരങ്ങൾ. പൊറിഞ്ചു മറിയം ജോസ്, ബ്രോ ഡാഡി, മെമ്മറീസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി താരം ഡിസ്നി ജയിംസ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT