Noora and Adhila 
Entertainment

രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കണം, 2024 മുതല്‍ പിന്നാലെ നടന്നു ശല്യം ചെയ്യുന്നു; വെളിപ്പെടുത്തി ആദിലയും നൂറയും

അറിയുന്നൊരു വ്യക്തിയുടെ വീട്ടില്‍ പോയും ഞങ്ങളുടെ അഡ്രസ് ചോദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പിന്നാലെ നടന്ന് ശല്യം ചെയ്യുന്ന യുവാവിനെതിരെ ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും. 2024 മുതല്‍ ഇയാള്‍ പിന്നാലെ നടന്ന് ശല്യം ചെയ്യുകയാണെന്നാണ് ഇരുവരും പറയുന്നത്. തങ്ങള്‍ രണ്ടു പേരേയും ഒരുമിച്ച് കല്യാണം കഴിക്കണമെന്നാണ് അയാള്‍ പറയുന്നതെന്നും താരങ്ങള്‍ പറയുന്നു.

''2024 നവംബര്‍ മുതല്‍ ഒരാള്‍ ഞങ്ങള്‍ക്ക് മെസേജ് അയക്കുന്നുണ്ടായിരുന്നു. രണ്ടു പേരേയും കൂടി കല്യാണം കഴിക്കണം എന്നായിരുന്നു പറഞ്ഞിരുന്നത്. ഞങ്ങള്‍ അവഗണിച്ച് വിടുകയായിരുന്നു. മുമ്പും ഇതുപോലുള്ള മെസേജുകള്‍ വരാറുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ ആകുമ്പോള്‍ അങ്ങനെ പലതും വരുമെന്ന് കരുതി അവഗണിക്കുകയായിരുന്നു'' താരങ്ങള്‍ പറയുന്നു.

''ബിഗ് ബോസിന് മുമ്പ് ഞങ്ങള്‍ കൊളാബ് ചെയ്‌തൊരിടത്ത് പോയി ഞങ്ങളുടെ അഡ്രസൊക്കെ ചോദിച്ചിരുന്നു. അയാളുടെ ഫോട്ടോ ഞങ്ങള്‍ക്ക് നേരത്തെ കിട്ടിയിരുന്നു. പിന്നീട് പരാതി എഴുതിയതാണ്. പക്ഷെ അപ്പോഴാണ് ബിഗ് ബോസിലേക്ക് വിളിക്കുന്നത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റില്ലല്ലോ'' ആദിലയും നൂറയും പറയുന്നു.

''അറിയുന്നൊരു വ്യക്തിയുടെ വീട്ടില്‍ പോയും ഞങ്ങളുടെ അഡ്രസ് ചോദിച്ചു. അവരുടെ പ്രൈവസി മാനിക്കാതെ, അവിടെ നിന്നും പോകാന്‍ തയ്യാറാകാതെ നിന്നു. ഈയ്യടുത്ത് ഒരു പരിപാടിയില്‍ വച്ച് മന്ത്രിയെ കണ്ടപ്പോള്‍ ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. പരാതിപെടണമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു''.

ഇപ്പോള്‍ പ്രൊമോഷന്റെ ഭാഗമായി ഒരു റിസോര്‍ട്ടില്‍ ഞങ്ങള്‍ വന്നതാണ്. ഇവിടെയും അയാള്‍ വന്നു. പൊലീസില്‍ വിവരം അറിയിച്ചു. അവരത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് കരുതുന്നുവെന്നും താരങ്ങള്‍ പറയുന്നുണ്ട്.

Bigg Boss stars Adhila and Noora says a guy has been stalking them since 2024. He wants to marry both.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി