ഹോസ്റ്റൽ ടീസറിൽ നിന്ന് 
Entertainment

ധ്യാനിന് പകരം അശോക് സെൽവൻ, നമിതയായി പ്രിയ ഭവാനി; അടി കപ്യാരേ കൂട്ടമണിയുടെ തമിഴ് റീമേക്ക്; ടീസർ

അശോക് സെൽവനാണ് ചിത്രത്തിൽ നായകനാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിൽ മികച്ച വിജയം നേടിയ അടി കപ്യാരെ കൂട്ടമണിയുടെ തമിഴ് റീമേക്ക് റിലീസിന് ഒരുങ്ങുന്നു. ഹോസ്റ്റൽ എന്ന് പേരിലാണ് തമിഴിൽ ചിത്രമെത്തുന്നത്. അശോക് സെൽവനാണ് ചിത്രത്തിൽ നായകനാകുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. 

ധ്യാൻ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രമായാണ് അശോക് സെൽവൻ എത്തുക. നമിത പ്രമോദിന്റെ വേഷത്തിൽ പ്രിയ ഭവാനി ശങ്കർ എത്തുന്നു. സതീഷ്, നാസർ, കെപിഐ യോ​ഗി, കൃഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുകേഷ് അവതരിപ്പിച്ച അച്ചൻ വേഷത്തിൽ നാസർ അഭിനയിക്കുന്നു. സുമന്ത് സംവിധാനം ചെയ്യുന്ന ചിത്രം ആർ രവീന്ദ്രനാണ് നിർമിക്കുന്നത്. പ്രവീൺ കുമാർ ഛായാ​ഗ്രഹണവും ബോബോ ശശി സം​ഗീതവും നിർവഹിക്കുന്നു.

മെൻസ് ഹോസ്റ്റലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഹൊറർ കോമഡി ചിത്രമാണ് അടി കപ്യാരെ കൂട്ടമണി. ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ്, അജു വർ​ഗീസ്, നീരജ് മാധവ്, മുകേഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ജോൺ വർ​ഗീസായിരുന്നു ചിത്രത്തിന്റെ സംവിധാനം. മെൻസ് ഹോസ്റ്റലിൽ ഒരു പെൺകുട്ടി കുടുങ്ങിപ്പോകുന്നതും പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നവരെ ഗുഡ് മോര്‍ണിങ് പറഞ്ഞ് സ്വീകരിക്കും, പൊലീസ് സ്റ്റേഷനുകള്‍ ജനസേവാ കേന്ദ്രങ്ങളാക്കും: രമേശ് ചെന്നിത്തല

'റെഡി ടു കുക്ക്' സമയം ലാഭിക്കാൻ നല്ലതാണ്, പക്ഷെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് സൂക്ഷിക്കണം

സംസ്ഥാനത്ത് പവര്‍ കട്ടില്ല, പവര്‍ ഫെയിലര്‍ മാത്രം: മന്ത്രി സണ്ണി ജോസഫ്

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒന്‍പത് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

'വിദേശത്തു നിന്നുള്ള ഗൂഢാലോചന: ലക്ഷ്യം ഇന്ത്യയെ തകര്‍ക്കല്‍'; കോക്രോച്ച് പാര്‍ട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT