Entertainment

മാധ്യമങ്ങളിൽ വന്ന കണക്കുകൾ തെറ്റ്, 'എന്റെ വീടിന്റെ വില നാല് കോടിയല്ല'; യഥാർത്ഥ തുക വെളിപ്പെടുത്തി ​ആദിത്യ നാരായൺ 

പത്തര കോടി നൽകിയാണ് വീട് സ്വന്തമാക്കിയതെന്നും ഗായകൻ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പുത്തൻ വീടിന്റെ വില തുറന്നുപറഞ്ഞ് ബോളിവുഡ് ​ഗായകൻ ആദിത്യ നാരായൺ. മാധ്യമങ്ങളിലൂടെ പരന്ന വാർത്തകൾ വ്യാജമാണെന്നും തന്റെ ആസ്തി അളക്കുന്നതിൽ അവർക്ക് തെറ്റുപറ്റിയെന്നും പറഞ്ഞാണ് മുംബൈയിലെ അന്ദേരിയിൽ വാങ്ങിയ പുതിയ വീടിന്റെ വില ആദിത്യ തുറന്നടിച്ചത്. തന്റെ വീടിന്റെ വില നാല് ലക്ഷം രൂപയല്ലെന്നും മറിച്ച് പത്തര കോടി നൽകിയാണ് വീട് സ്വന്തമാക്കിയതെന്നും ഗായകൻ അറിയിച്ചു.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അവതാരകൻ വീടിന്റെ വില നാല് കോടിയാണെന്ന് കേട്ടല്ലോ എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് തെറ്റു തിരുത്തുകയായിരുന്നു ആദിത്യ. "വീടിന്റെ വില കുറച്ച് കാണിച്ചിരിക്കുകയാണ്. ശരിക്കും ഞാൻ 10.5 കോടി നൽകി. ഞാൻ വളരെ കുഞ്ഞിലെ മുതൽ ജോലി ചെയ്യാൻ തുടങ്ങിയതാണ്", ആദിത്യ പറഞ്ഞു. ടെലിവിഷനിൽ ജോലി ചെയ്യുന്നവർക്ക് നല്ല ശമ്പളം കിട്ടുമെന്നും ഇതോടൊപ്പം അദ്ദേഹം പറയുകയുണ്ടായി. ഗായകൻ എന്നതിലുപരി ടെലിവിഷൻ ഷോകളിൽ അവതാരകനായും ആദിത്യ എത്താറുണ്ട്. ഇന്ത്യൻ ഐഡൾ എന്ന ഷോയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. 

അഞ്ച് കിടപ്പുമുറികളുള്ള വീടാണ് ആദിത്യ സ്വന്തമാക്കിയിരിക്കുന്നത്. അച്ഛനും പ്രമുഖ ​ഗായകനുമായ ഉദിത് നാരായണനും അമ്മ ദീപ നാരായണും താമസിക്കുന്നതിന് വളരെ അടുത്താണ് ഇത്. കഴിഞ്ഞ ആഴ്ചയായിരുന്നു ആദിത്യയും കാമുകി ശ്വേതയും തമ്മിലുള്ള വിവാഹം നടന്നത്.

മോഹനി എന്ന നേപ്പാളി സിനിമയിലൂടെ 1992ലാണ് ആദിത്യ നാരായൺ ആദ്യമായി ഗാനം ആലപിക്കുന്നത്. രംഗീല എന്ന സിനിമയിൽ 1995ൽ  ബാലതാരമായും അഭിനയിച്ചിരുന്നു. ഏറ്റവും ഒടുവിൽ സുശാന്ത് സിംഗിന്റെ ദിൽ ബെച്ചാരെ എന്ന സിനിമയ്‍ക്ക് വേണ്ടിയാണ് ആദിത്യ പാടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന