അമ്പിളിദേവിയും ആദിത്യനും/ ഫേയ്സ്ബുക്ക് 
Entertainment

​ഗർഭിണിയായിരുന്നപ്പോൾ 13കാരന്റെ അമ്മയുമായി ബന്ധം, വിവാഹമോചനം ആവശ്യപ്പെട്ട് ആദിത്യന്റെ ഭീഷണി, ഭയന്നാണ് കഴിയുന്നതെന്ന് അമ്പിളിദേവി

ഇക്കാര്യം ഇൻഡസ്ട്രിയിൽ ആരും അറിയരുതെന്നൊക്കെ അവർക്ക് നിർബന്ധമുണ്ട്. അറിഞ്ഞാൽ എന്നെ കൊല്ലുമെന്നൊക്കെയാണ് ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

ടനും ഭർത്താവുമായി ആദിത്യൻ ജയനെതിരെ ​ഗുരുതര ആരോപണവുമായി നടി അമ്പിളി ദേവി. ആദിത്യൻ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും വിവാഹമോചനം നൽകാൻ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അമ്പിളിദേവി പറഞ്ഞത്. 

താൻ ​ഗർഭിണിയായിരിക്കുമ്പോഴാണ് 13കാരന്റെ അമ്മയുമായുള്ള ബന്ധം ആദിത്യൻ ആരംഭിക്കുന്നത്. തുടർന്ന് ഇയാളിൽ നിന്ന് അവർ ​ഗർഭിണിയാവുകയും അത് അബോർട്ട് ചെയ്യുകയും ചെയ്തെന്നുമാണ് അമ്പിളിദേവി പറഞ്ഞു. 'അത്രയും സന്തോഷകരമായ ജീവിതം തന്നെയായിരുന്നു. കൃത്യമായി പറഞ്ഞാൽ ഞാൻ ഗർഭിണി ആകുന്നതു വരെ. കഴിഞ്ഞ 16 മാസം കൊണ്ട് അതായത് ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യൻ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് ചോദിക്കുമ്പോൾ പറഞ്ഞിരുന്നത്. അതെല്ലാം ഞാൻ വിശ്വസിച്ചു.  കഴിഞ്ഞ മാർച്ചിലാണ് ഞാനിതു അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ!'

'സംഭവം അറിഞ്ഞ് ആദിത്യനെ വിളിച്ച് ചോദിച്ചപ്പോള്‍ രഹസ്യമായ ബന്ധമല്ല ഇതെന്നും തൃശൂര്‍ എല്ലാവര്‍ക്കും അറിയാമെന്നുമായിരുന്നു മറുപടി നല്‍കിയത്. എന്റെ ഭർത്താവിന്റെ ആവശ്യം ഞാൻ വിവാഹമോചനം കൊടുക്കണം എന്നതാണ്. ആരും അറിയാതെ മ്യൂച്വൽ ആയി കൊടുക്കാമെന്നൊക്കെയാണ് ആദിത്യൻ പറയുന്നത്. ഞാൻ പറ്റില്ലെന്നു പറഞ്ഞു. എനിക്ക് അതിന്റെ ആവശ്യമില്ല. ഇക്കാര്യം പറഞ്ഞപ്പോൾ ആദിത്യന് എന്റെ കൂടെ ഇനി ജീവിക്കാൻ പറ്റില്ലെന്നു തീർത്തു പറഞ്ഞു.'

'സത്യം പറഞ്ഞാൽ‌ എനിക്ക് ഭയമുണ്ട്. ഇവർ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഞാൻ ഇത് ഓപ്പൺ ആയി പറയുന്നതിൽ അവർക്ക് പ്രശ്നമുണ്ട്. ഇക്കാര്യം ഇൻഡസ്ട്രിയിൽ ആരും അറിയരുതെന്നൊക്കെ അവർക്ക് നിർബന്ധമുണ്ട്. അറിഞ്ഞാൽ എന്നെ കൊല്ലുമെന്നൊക്കെയാണ് ഭീഷണി. പ്രായമായ എന്റെ മാതാപിതാക്കൾക്ക് പലതും സംഭവിക്കുമെന്നും എന്നെ ശരിയാക്കിക്കളയും എന്ന രീതിയിൽ പല ഭീഷണികളുമുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21