അടൂര്‍ ഗോപാലകൃഷ്ണന്‍ 
Entertainment

നര നോക്കേണ്ട, ഞാനാണ് ന്യൂ ജനറേഷൻ; ചെറുപ്പക്കാർക്കുള്ളത് പഴഞ്ചൻ ആശയങ്ങളെന്ന് അടൂർ ​ഗോപാലകൃഷ്ണൻ

മലയാള സിനിമയിൽ ന്യൂജനറേഷൻ എന്നൊന്നില്ലെന്നാണ് അടൂർ ​ഗോപാലകൃഷ്ണൻ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളാണ് അടൂർ ​ഗോപാലകൃഷ്ണൻ‍. അദ്ദേഹം സംവിധാനം ചെയ്ത എലിപ്പത്തായം, വിധേയൻ തുടങ്ങിയ ചിത്രങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്. ഇപ്പോൾ ന്യൂ ജനറേഷൻ സിനിമകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ ന്യൂജനറേഷൻ എന്നൊന്നില്ലെന്നാണ് അടൂർ ​ഗോപാലകൃഷ്ണൻ പറയുന്നത്. 

ചെറുപ്പക്കാരിൽ പലരും നിർമിക്കുന്നത് പഴയ കാലഘട്ടത്തിലുള്ള സിനിമകളാണെന്നാണ് അടൂർ പറയുന്നത്. പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നവരാണ് ന്യൂ ജനറേഷനെങ്കിൽ താൻ അതിൽപ്പെടുന്നയാളാണ്. തലമുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷനല്ലാതാക്കരുത്. ചിന്തയിലാണ് നൂതനത്വം വേണ്ടത്, രൂപത്തിലല്ല,-അടൂർ പറഞ്ഞു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണമേഖലാ കാമ്പസ് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടി വെള്ളപ്പൊക്കം, പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പ്

'ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് ഭൂമുഖത്തുനിന്ന് ഇല്ലാതാകും'; പശുഹത്യ കേസിൽ 3 പേർക്ക് ജീവപര്യന്തം തടവ്: വിധിന്യായത്തിൽ മനുസ്മൃതിയും വേദങ്ങളും ഉദ്ധരിച്ച് ഗുജറാത്ത് കോടതി

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായി ഗംഭീര്‍; പരിശീലകനാക്കാന്‍ നാല് ടീമുകള്‍ രംഗത്ത്

കണ്ണൂരിൽ വ്ലോഗർമാരുടെ മരണം: സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി

മോഹന്‍ലാല്‍-അനൂപ് സത്യന്‍ സിനിമയ്ക്ക് തുടക്കം; L 368 ലൂടെ ആ ഹിറ്റ് കോമ്പോ വീണ്ടും...