മമ്മൂട്ടി, അടൂർ ​ഗോപാലകൃഷ്ണൻ/ ഫേയ്സ്ബുക്ക് 
Entertainment

'ലോക സിനിമക്ക് മലയാളം നൽകിയ കരുത്ത്', അടൂരിന് ഇന്ന് 80 വയസ്, ആശംസകളുമായി മമ്മൂട്ടി; വിഡിയോ

അടൂരിന്റെ സിനിമകളെ കോർത്തിണക്കിക്കൊണ്ടുള്ള ​ഗ്രാഫിക് വിഡിയോ ആണ് മമ്മൂട്ടി പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലായാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളാണ് അടൂർ ​ഗോപാലകൃഷ്ണൻ. ലോകസിനിമയ്ക്ക് മുൻപിൽ മലയാള സിനിമയെ എത്തിച്ച കലാകാരന്റെ 80ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് പ്രിയ സംവിധായകന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. അതിനിടെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മമ്മൂട്ടിയുടെ ആശംസയാണ്. 

അടൂരിന്റെ സിനിമകളെ കോർത്തിണക്കിക്കൊണ്ടുള്ള ​ഗ്രാഫിക് വിഡിയോ ആണ് മമ്മൂട്ടി പങ്കുവെച്ചത്. ലോക സിനിമക്ക് മലയാളം നൽകിയ കരുത്ത്, ജന്മദിനാശംസകൾ എന്ന കുറിപ്പിലാണ് മമ്മൂട്ടി വിഡിയോ പോസ്റ്റ് ചെയ്തത്. സ്‍നേഹപൂർവ്വം എന്ന പേരിൽ ഒരുക്കിയ ​ഗ്രാഫിക്കൽ വീഡിയോയിൽ അടൂ‍ർ ​ഗോപാലകൃഷ്‍ണൻ സംവിധാനം ചെയ്‍ത വിവിധ ചിത്രങ്ങളും അവയുടെ കാരിക്കേച്ചറുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

1972 ൽ പുറത്തിറങ്ങിയ സ്വയംവരത്തിൽ നിന്നു തുടങ്ങുന്ന വിഡിയോ അവസാനിക്കുന്നത് 2016 ൽ ഇറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ്. സിനിമയിലേക്കുള്ള ഒരു വാതിലാണ് അടൂർ എന്നാണ് വിഡിയോയിൽ കുറിക്കുന്നുണ്ട്. 
ബീൻബാ​ഗ് ക്രിയേറ്റീവ് മീഡിയയാണ് ഈ കലാസൃഷ്‍ടിക്ക് പിന്നിൽ. സുധീർ പി വൈ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ എന്നിവരുടേതാണ് വീഡിയോയുടെ ആശയം. പി വി ഉണ്ണികൃഷ്‍ണനാണ് പശ്ചാത്തലസം​ഗീതം ഒരുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലക്ക് 'പമ്പ' , സണ്ണി ജോസഫിന് 'അശോക'; മന്ത്രി മന്ദിരങ്ങൾ അനുവദിച്ചു

തോളില്‍ പിടിക്കാന്‍ ശ്രമിച്ച് ഷാഹിദ്; കൈ തട്ടി മാറ്റി രശ്മിക; നായകനും നായികയും പിണക്കത്തിലോ?; ചര്‍ച്ചയായി വിഡിയോ

പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍; തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം

ഡൽഹി മലിനീകരണ നിയന്ത്രണ കമ്മീഷനിൽ അവസരം; ടെക്നിക്കൽ, സയന്റിഫിക് ട്രെയിനി തസ്തിക, ആകെ 150 ഒഴിവുകൾ

തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കണ്ട; കര്‍ശന നിര്‍ദേശവുമായി ദുബൈ എമിഗ്രേഷന്‍

SCROLL FOR NEXT