ടൊവിനോ തോമസ് ​ഗോൾഡൻ വിസ സ്വീകരിക്കുന്നു/ ഫേയ്സ്ബുക്ക് 
Entertainment

മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടൊവിനോ തോമസിനും ​യുഎഇയുടെ ഗോൾഡൻ വിസ

ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരില്‍ നിന്ന് താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്; യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ നടന്‍ ടൊവിനോ തോമസിനും.  മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെയാണ് ടൊവിനോ തോമസും ​ഗോൾഡൻ വിസ സ്വീകരിച്ചത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരില്‍ നിന്ന് താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. 

കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ ​ഗോൾഡൻ വിസ നൽകുന്നത്. കഴിഞ്ഞ ദിവസമാണ് ടൊവിനോ ബഹുമതി സ്വീകരിക്കാനായി ദുബായിലെത്തിയത്. പത്ത് വര്‍ഷത്തേക്കാണ് യുഎഇയുടെ ഗോള്‍ഡന്‍ വിസ. വിസ സ്വീകരിക്കുന്നതിന്റെ ചിത്രം ടൊവിനോ ‌സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 

മറ്റ് ചില യുവ താരങ്ങള്‍ക്കും നടിമാര്‍ക്കും വൈകാതെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച മമ്മൂട്ടിയും മോഹൻലാലും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്‍പോര്‍ട്സ് അതോറിറ്റി അറിയിച്ചിരുന്നു.. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം