Bha Bha Ba ഫെയ്സ്ബുക്ക്
Entertainment

'അൾട്ടിമേറ്റ് ടോർച്ചർ, അറപ്പ് തോന്നുന്ന തമാശകൾ! മോഹൻലാൽ വെറും കോമാളി'; ഒടിടിയിലും അടിപതറി 'ഭഭബ'

ആറാട്ടിന്റെ അച്ഛൻ അതാണ് ഭഭബ...

സമകാലിക മലയാളം ഡെസ്ക്

വൻ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ദിലീപ് ചിത്രമായിരുന്നു 'ഭഭബ'. എന്നാൽ ആദ്യ ദിനം തന്നെ ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. സീ 5 മലയാളത്തിലൂടെ ചിത്രം ഇപ്പോൾ ഒടിടിയിലും എത്തിയിരിക്കുകയാണ്. തിയറ്ററിലെ അതേ ​ഗതി തന്നെയാണ് ചിത്രത്തിന് ഒടിടിയിലും നേരിടേണ്ടി വരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും മോശം ചിത്രമെന്നാണ് ഭഭബയെ കുറിച്ച് പലരും സോഷ്യൽ മീ‍ഡിയയിൽ കുറിച്ചിരിക്കുന്നത്. 'ലോജിക്കില്ല, മാഡ്‌നെസ് മാത്രമേയുള്ളൂ' എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പുറത്തിറങ്ങിയത്. സ്പൂഫ് ഴോണറിലെത്തിയ ചിത്രം ഒരുതരത്തിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്നില്ല.

കണ്ടുമടുത്ത തമാശകളുടെ ആവര്‍ത്തനം തന്നെയാണ് ഭഭബയില്‍ പലയിടത്തും. സത്യപ്രതിജ്ഞ ചെയ്ത ശേഷം സ്വന്തം മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോകുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. 'വന്നവരും നിന്നവരും ഒരുപോലെ വെറുപ്പിച്ച മറ്റൊരു സിനിമയുമില്ലെ'ന്നാണ് ഒരുവിഭാ​ഗം പ്രേക്ഷകർ പറയുന്നത്.

'ഭഭബ കണ്ട് പൂർത്തിയാക്കാൻ പറ്റിയില്ല. ഇതൊക്കെ കണ്ട് വികാരം കൊണ്ട ഫാൻസിനെ നമിക്കുന്നു', 'മോഹൻലാൽ ഉണ്ടായിട്ടു പോലും പടം ശോകം', 'ആറാട്ടിന്റെ അച്ഛൻ അതാണ് ഭഭബ...അടുത്തൊന്നും ഇമ്മാതിരി തൊലിഞ്ഞ ഒരു പടം കണ്ടിട്ടില്ല', 'ഒരു അൾട്ടിമേറ്റ് ടോർച്ചർ എന്ന് നിസ്സാരം വിശേഷിപ്പിക്കേണ്ട പടമാണിത്, ദിലീപിന്റെ ലുക്ക്‌ മാറ്റി നിർത്തിയാൽ നല്ലതെന്ന് പറയാൻ ഒരൊറ്റ ഫാക്ടർ പോലുമില്ലാത്ത ടോർച്ചർ ട്രീറ്റ്മെന്റ് ആണ്.

ഏട്ടന്റേം പേട്ടന്റെയും സോ കോൾഡ് അഴിഞ്ഞാട്ടം, അറപ്പ് തോന്നുന്ന ലെവൽ റേപ്പ് ജോക്ക് വരെ സിനിമയിലുണ്ട്, എന്തിന് ദിലീപ് കേസിലെ പൃഥ്വിരാജിന്റെ ഇടപെടലിനെ വരെ കുത്തി തിരുകി മോക്ക് ചെയ്തേക്കുന്നു, ഈ പടം എഴുതിയവനും ഡയറക്റ്റ് ചെയ്തവനും അഭിനയിച്ചവൻമാരുടെയുമൊക്കെ മൈൻഡ് സെറ്റ്...സിനിമയിൽ ഒരു കാര്യത്തിൽ മാത്രം ഡിബേറ്റ് ഉണ്ട് ആരാണ് കൂടുതൽ വെറുപ്പിച്ചു അഭിനയിച്ചതെന്ന്.

എല്ലാം ഒന്നിനൊന്നു മോശം. ഈ വർഷം ചെയ്ത ഏറ്റവും മോശം കാര്യം ഈ സിനിമ കണ്ടത് തന്നെയാണ്"- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. 'മോഹൻലാൽ വെറും കോമാളി'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ഗില്ലി ബാല എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മോശം റോളാണെന്ന് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നുണ്ട്. വിജയ് ആരാധകനായ ഗില്ലി ബാലയായി മോഹന്‍ലാല്‍ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളും ട്രോളന്മാര്‍ ഏറ്റെടുക്കുകയാണ്.

Cinema News: After OTT Release Dileep and Mohanlal's Bha Bha Ba gets negative comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 സീറ്റെങ്കിലും കിട്ടണം; യുഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കി; സംരക്ഷിച്ചത് പിണറായി വിജയന്‍'

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മുംബൈയില്‍ അഞ്ച് ഏക്കറില്‍ ആഡംബര പ്രോപ്പര്‍ട്ടി സ്വന്തമാക്കി കോഹ്‌ലിയും അനുഷ്‌കയും

'ബലാത്സംഗവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞു; 14കാരിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്'

SCROLL FOR NEXT