Kalamkaval ഫെയ്സ്ബുക്ക്
Entertainment

'സ്റ്റാൻലിയേക്കാൾ വലിയ സൈക്കോ ആണ് നത്ത്! സിനിമയിലെ ഏറ്റവും വലിയ മിസ്കാസ്റ്റ് വിനായകൻ'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'കളങ്കാവൽ'

വിനായകൻ മിസ് കാസ്റ്റ് ആയിരുന്നുവെന്നാണ് ഒടിടി റിലീസിന് പിന്നാലെ പലരും പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് ഒരുക്കിയ ചിത്രമാണ് കളങ്കാവൽ. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചു. സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഒടിടിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി വില്ലനായെത്തിയ ചിത്രത്തിൽ വിനായകൻ ആയിരുന്നു നായകനായെത്തിയത്.

മമ്മൂട്ടിയും വിനായകനും മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. നത്ത് എന്ന് വിളിപ്പേരുള്ള ജയകൃഷ്ണൻ എന്ന കഥാപാത്രമായാണ് വിനായകൻ ചിത്രത്തിലെത്തിയത്. സൈലന്റായി നിന്ന് ക്ലൈമാക്സിൽ കത്തിക്കയറുകയായിരുന്നു വിനായകൻ. എന്നാലിപ്പോൾ ചിത്രത്തിൽ വിനായകൻ മിസ് കാസ്റ്റ് ആയിരുന്നുവെന്നാണ് ഒടിടി റിലീസിന് പിന്നാലെ പലരും പറയുന്നത്.

'വിനായകൻ തള്ളി മറിച്ച് എന്നൊക്കെയാണ് സിനിമ റിലീസ് ആയ ടൈമിൽ പറഞ്ഞ് കേട്ടത്...എന്നാൽ സിനിമയിലെ ഏറ്റവും വലിയ മിസ്കാസ്റ്റ് അത് വിനായകൻ ആയിരുന്നു, ഒടുക്കത്തെ നാടകീയത, ക്ലൈമാക്സ് വരെ നല്ല ശോകം ആയിരുന്നു..അതേപോലെ തന്നെ മമ്മൂക്ക കൊല്ലുന്ന നായികമാർ ഒക്കെ എന്ത് ബോർ അഭിനയം. ശ്രുതി രാമചന്ദ്രൻ ഒഴിച്ച് ബാക്കിയെല്ലാവരും ശോകം തന്നെ'.- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

'ഏറ്റവും നെഗറ്റീവ് ഇങ്ങേർ ആയിരുന്നു', 'നത്ത് ആണെന്ന് തോന്നിപ്പിക്കാൻ വേണ്ടിയുള്ള ബോഡി ലാംഗ്വേജ് പോലെ തോന്നി', 'വിനായകൻ ഒക്കേ പക്കാ മിസ് കാസ്റ്റ്', 'വിനായകന്റെ കരിയറിലെ ഏറ്റവും മോശം കാരക്ടർ', 'കെട്ടിയിട്ട് അഭിനയിപ്പിച്ച പോലെ ഉണ്ട്..വിനായകന്റെ ഏറ്റവും മോശം പെർഫോമൻസ്',- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

അതേസമയം വിനായകനെ അഭിനന്ദിച്ച് എത്തുന്നവരും കുറവല്ല. സ്റ്റാൻലിയെപ്പോലെ തന്നെ നത്തും സൈക്കോ ആണെന്നും ചിലർ പറയുന്നുണ്ട്. അതേസമയം 20 തിലധികം നായികമാരാണ് ചിത്രത്തിൽ അണിനിരന്നത്.

Cinema News: After OTT Release Kalamkaval social media comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കെപി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കലോത്സവം നാലാം ദിനം; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

ആസൂത്രണമികവില്‍ ശബരിമല ദര്‍ശനപുണ്യം; റെക്കോര്‍ഡ് ഭക്തര്‍, ചരിത്ര വരുമാനം

പൊരുതിയത് വൈഭവും അഭിഗ്യാനും മാത്രം; ബംഗ്ലാദേശിന് മുന്നില്‍ 239 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ

'സൂര്യകുമാർ യാ​ദവ് മെസേജുകൾ അയച്ചിരുന്നു'; നടിക്കെതിരെ 100 കോടിയുടെ അപകീർത്തി കേസ്

SCROLL FOR NEXT