ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

പുലിമുരുകനു ശേഷം മോഹൻലാലും വൈശാഖും വീണ്ടും,  നവംബർ 10ന് ചിത്രീകരണം ആരംഭിക്കും

ഷാജി കൈലാസ് സംവിധാനം ചെയ്‍ത 'എലോണി'നു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണിത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ അതുവരെയുണ്ടായിരുന്ന എല്ലാ റെക്കോഡുകളും തകർത്ത ചിത്രമാണ് മോഹൻലാലിന്റെ പുലിമുരുകനും. മലയാളത്തിൽ നിന്ന് ആദ്യ നൂറു കോടിയിൽ ഇടംപിടിച്ച ചിത്രം. ഇപ്പോൾ പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുകയാണ്. മോഹൻലാലും സംവിധായകൻ വൈശാഖും തിരക്കഥകൃത്ത് ഉദയ്കൃഷ്ണയും വീണ്ടും ഒന്നിക്കുകയാണ് മറ്റൊരു ചിത്രത്തിലൂടെ. 

പുലിമുരുകൻ ടീം

സിനിമയുടെ ചിത്രീകരണം നവംബര്‍ 10ന് എറണാകുളത്ത് ആരംഭിക്കുമെന്ന് കാന്‍ ചാനല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്‍ത 'എലോണി'നു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണിത്. ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മാണം. 2019 ലാണ് ഈ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം വരുന്നത്. എന്നാൽ പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നില്ല. അതിനിടെ മോഹൻലാൽ നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ആരാധകർ ഹിറ്റ് ജോഡികളുടെ ഒത്തുചേരലിനെക്കുറിച്ച് മറന്നിരിക്കുമ്പോഴാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. 

‍മരക്കാർ മുതൽ എലോൺ വരെ

അതേസമയം മോഹന്‍ലാലിന്‍റേതായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. 100 കോടി ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ബി ഉണ്ണികൃഷ്‍ണന്‍റെ ആറാട്ട്, പൃഥ്വിരാജിന്‍റെ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം 12ത്ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍ എന്നിവയും ചിത്രീകരണം പൂര്‍ത്തിയാക്കിയവയാണ്. തന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ്, ജീത്തു ജോസഫിന്‍റെ റാം എന്നിവയാണ് മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുള്ളത്. ലൂസിഫറിന്‍റെ സീക്വല്‍ ആയ എമ്പുരാന്‍ ഇനിയും ചിത്രീകരണം ആരംഭിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT