ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്ക് ഇന്ന് പുലർച്ചെയാണ് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസിന് തൊട്ടുപിന്നാലെ ചിത്രത്തിന്റെ വ്യാജൻ പുറത്തിറങ്ങി. ടെലഗ്രാമിലാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. ആമസോണിൽ എത്തി മണിക്കൂറുകൾക്ക് പിന്നാലെയാണ് ചിത്രം ചോർന്നത്.
ചിത്രത്തെക്കുറിച്ച് മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഫഹദ് ഫാസിലിനൊപ്പം നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ഇന്ദ്രൻസ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം പീരിയഡ് ഗണത്തിൽ പെടുന്നു. രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തിൽ സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
തീരദേശ ജനതയുടെ നായകനായ സുലൈമാൻ മാലിക്കായാണ് ഫഹദ് എത്തുന്നത്. 20 വയസ് മുതൽ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates