ഏജന്റ് എക്സ്
Entertainment

'മമ്മൂക്കയുടെ 10 മിനിറ്റ് പെർഫോമൻസ് കണ്ടപ്പോൾ തന്നെ നിർത്തി...'; 'ഏജന്റ്' ഒടിടി റിലീസിന് പിന്നാലെ ട്രോൾ പൂരം

നിർമാതാക്കളും വിതരണക്കാരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ചിത്രത്തിന്റെ ഒടിടി റിലീസും വൈകിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

അഖിൽ അക്കിനേനി, മമ്മൂട്ടി എന്നിവർ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രമാണ് ഏജന്റ്. 2023 ൽ തിയറ്ററുകളിലെത്തിയ ചിത്രം വൻ പരാജയമായി മാറിയിരുന്നു. നിർമാതാക്കളും വിതരണക്കാരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ചിത്രത്തിന്റെ ഒടിടി റിലീസും വൈകിയിരുന്നു. ഒടുവിൽ തർക്കമെല്ലാം പരിഹരിച്ച് രണ്ട് വർഷത്തിന് ശേഷം മാർച്ച് 13ന് ചിത്രം സോണി ലിവിൽ എത്തി.

ഒടിടിയിലെത്തിയതോടെ സുരേന്ദർ റെഡ്‌ഡി സംവിധാനം ചെയ്ത ചിത്രത്തിന് ട്രോളുകളുടെ പൂരമാണ് സോഷ്യൽ മീഡിയയിൽ. എന്നാൽ ട്രോളുകൾ അധികവും നടൻ മമ്മൂട്ടിയെ ലക്ഷ്യം വച്ചുള്ളതാണെന്നതാണ് ഏറ്റവും രസകരമായ കാര്യം. റോ മേധാവി കേണൽ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. കോവിഡിന് ശേഷം മികച്ച സിനിമകളും കഥാപാത്രങ്ങളും മാത്രം ചെയ്തുപോരുന്ന മമ്മൂട്ടി എങ്ങനെയാണ് ഈ സിനിമയ്ക്ക് ഓക്കെ പറഞ്ഞത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ രംഗങ്ങൾ പ്രേക്ഷകർ എക്സിലൂടെ പങ്കുവെച്ചുകൊണ്ടാണ് വിമർശനം ഉന്നയിക്കുന്നത്.

'അന്യഭാഷയിൽ പോകുമ്പോൾ അഭിനയം മറക്കുന്നതാണോ അതോ അവിടെയുള്ളവർ ഇങ്ങനെ അഭിനയിപ്പിക്കുന്നതാണോ…', 'മമ്മൂക്കയുടെ 10 മിനിറ്റ് പെർഫോമൻസ് കണ്ടപ്പോൾ തന്നെ ഞാൻ നിർത്തി... താങ്ങാൻ കഴിയുന്നില്ല. ബാലയ്യ ഫാൻസിന് ഒക്കെ ഇഷ്ടമാകും', 'അക്കിനേനി ഒക്കെ ഇങ്ങനെ അഭിനയിക്കുന്നത് മനസ്സിലാക്കാം... പക്ഷെ മമ്മൂക്ക'- എന്നൊക്കെയാണ് എക്സിൽ ഉൾപ്പെടെ നിറയുന്ന കമന്റുകൾ.

അതേസമയം ചിത്രത്തിലെ ഒരു കോപ്പിയടി സീനും പ്രേക്ഷകർ കണ്ടുപിടിച്ചിട്ടുണ്ട്. ചിത്രത്തിലെ ഒരു സീനിൽ മമ്മൂട്ടിയുടെ കഥാപാത്രം കൊൽക്കത്തയിൽ ഒരു സ്ഫോടനം നടന്നതിനെപ്പറ്റി വിവരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ വിവരണത്തിനൊപ്പം സിനിമയിൽ ആ സ്ഫോടനത്തിന്റെ സീനും കാണിക്കുന്നുണ്ട്. ഇത് ജീവ നായകനായെത്തിയ 2011 ൽ പുറത്തിറങ്ങിയ 'കോ' എന്ന സിനിമയിലെ രംഗങ്ങൾ ആണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

തെലുങ്ക് പ്രേക്ഷകർ കണ്ടുപിടിക്കില്ലെന്ന് കരുതിയാണോ തമിഴ് സിനിമയിൽ നിന്ന് കോപ്പിയടിച്ചത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ 'കോ'യുടെ തെലുങ്ക് വേർഷൻ വലിയ ഹിറ്റായിരിക്കെ തന്നെ ഇത്തരം ഒരു പ്രവർത്തി കാണിക്കാൻ ഏജൻ്റ് ടീമിന് എങ്ങനെ ധൈര്യം വന്നെന്നാണ് കമന്റുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

SCROLL FOR NEXT