അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്‌റെ സംഗീത് നൈറ്റില്‍ നിന്നുമുള്ള ഡാന്‍സ് വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് വേദിയില്‍ ചുവടുവച്ച നിമിഷത്തെക്കുറിച്ച് അഹാന പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. തന്റെ വലിയ ആഗ്രഹമായിരുന്നു ഈ നിമിഷമെന്നാണ് അഹാന പറയുന്നത്.
കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിലെ ബോലെ ചൂടിയ എന്ന പാട്ടിന് കുടുംബത്തോടൊപ്പം ഡാന്‍സ് ചെയ്തതിനെക്കുറിച്ചാണ് അഹാനയുടെ കുറിപ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നിതെന്നാണ് അഹാന പറയുന്നത്. ആ വാക്കുകളിലേക്ക്:
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''ചിലപ്പോള്‍ ഒരുപാട് കുടുംബങ്ങള്‍ ഇങ്ങനെയുണ്ടാകും. അല്ലെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ മാത്രമാകും. പക്ഷെ, ഞങ്ങളെല്ലാവരും പരസ്പരം എത്രത്തോളം സ്‌നേഹിക്കുന്നുവോ, അതുപോലെ തന്നെ ഞങ്ങള്‍ അടിയുണ്ടാക്കുകയും ചെയ്യും. കല്യാണത്തെക്കുറിച്ച് സ്വപ്‌നം കാണുന്നതിനും മുമ്പേ, എന്റെ കുടുംബത്തോടൊപ്പം ഈ പാട്ടിന് ഡാന്‍സ് ചെയ്യുന്നത് സ്വപ്‌നം കണ്ടിരുന്നു. അച്ഛന്‍, അമ്മ, പിന്നെ ഞങ്ങള്‍ നാല് പേരും.
ഞങ്ങളുടെ 20 മിനുറ്റോളമുള്ള ഡാന്‍സില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിമിഷം ഇതാണ്. ഒരു പിഴവും സംഭവിക്കാതെ ശരിയായി വരാന്‍ ഞാന്‍ ആഗ്രഹിച്ച ഭാഗമിതാണ്. പക്ഷെ എല്ലാത്തിലും ഉപരിയായി, ആരും അടിയുണ്ടാക്കാതെ ഞങ്ങള്‍ ആറ് പേരേയും ഒരുമിച്ച് സ്‌റ്റേജിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചായിരുന്നു ഞാന്‍ പേടിച്ചിരുന്നത്. ആ നിമിഷം ഞങ്ങളെല്ലാവരും സന്തോഷത്തോടെ ഒരുമിച്ച് ഡാന്‍സ് ചെയ്യുന്നതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.
'ഈ ഡാന്‍സ് വേദിയില്‍ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും' എന്ന് എന്റെ ബെസ്റ്റ് ഫ്രണ്ടിനോട് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. കാരണം, അത്രയും പ്രധാനപ്പെട്ടതായിരുന്നു എനിക്കിത്. ഞാന്‍ മനസില്‍ കണ്ടതു പോലെ തന്നെ അത് നടന്നു. ഇതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. എനിക്ക് വേണ്ടി അവരത് ചെയ്തു.
എന്റെ അച്ഛന് കുറച്ചധികം കയ്യടി. ഒരു ഡാന്‍സര്‍ അല്ലാതിരുന്നിട്ടും, ഒരു സ്‌റ്റെപ്പ് പോലും മറക്കാതെ പിക്ചര്‍ പെര്‍ഫെക്ട് പെര്‍മോണ്‍സ് കാഴ്ചവച്ചതിന്. എന്റെ അവസാന ഏഴ് മിനുറ്റുകളില്‍ ഈ നിമിഷത്തിന് പ്രത്യേക ഇടമുണ്ടാകും''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates