അഹാന കൃഷ്‌ണൻ/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

മൂക്കുത്തിയിട്ട എമിലി! നെറ്റ്ഫ്ലിക്‌സ് കഥാപാത്രത്തിന്റെ ലുക്കിൽ അഹാന, വിഡിയോ വൈറൽ

'എമിലി ഇന്‍ പാരീസ്' എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസിലെ പ്രധാന കഥാപാത്രമായ എമിലിയുടെ ലുക്കാണ് താരം റീക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് അഹാന കൃഷ്‌ണൻ. വ്യക്തിജീവിതത്തിലെ വിശേഷങ്ങളും മേക്കോവർ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ 'എമിലി ഇന്‍ പാരീസ്' എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസിലെ പ്രധാന കഥാപാത്രമായ എമിലിയുടെ ലുക്കാണ് താരം റീക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചെക്‌സില്‍ അതി മനോഹരമായ കോട്ടും ഷോട്ട്‌സും ഒപ്പം ചുവന്ന തൊപ്പിയുമാണ് വേഷം. ഈ ലുക്കിനായി ഷോപ്പിങ് നടത്തുന്ന വിഡിയോയും താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'എമിലി ഇന്‍ പാരീസ്' എന്നതില്‍ നിന്നും 'അഹാന ഇന്‍ തിരുവനന്തപുരം' എന്നാണ് ഇതിന് താരം ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

താരത്തിന്റെ മേക്കോറിനെ പ്രശംസിച്ചും വിമർശിച്ചും നിരവധിയാളുകളാണ് കമന്റുമായി രം​ഗത്തെത്തിയത്. ടോപ്പ് ഇട്ടശേഷം പാൻസ് ധരിക്കാൻ മറന്നതാണോ, അഹാനയെക്കാൾ ഈ വസ്‌ത്രം ചേരുന്നത് ഹൻസികയ്‌ക്കാണെന്ന തരത്തിലാണ് കമന്റുകൾ. അതിനിടെ 'മൂക്കുകുത്തിയിട്ട എമിലി' എന്ന് നിര്‍മാതാവ് സംഗീത ജനചന്ദ്രന്‍ വളരെ രസകരമായിട്ട കമന്റ് ശ്രദ്ധയേമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം