ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഇത് അഹാനയുടെ തോന്നല്; ഫസ്റ്റ് ലുക്ക് പുറത്ത്

ഷെഫിന്റെ വേഷം ധരിച്ചു നിൽക്കുന്ന അഹാനയാണ് പോസ്റ്ററിൽ

Author : സമകാലിക മലയാളം ഡെസ്ക്

ഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. തോന്നല് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഹാന തന്നെയാണ് നായികയായി എത്തുന്നത്. ഷെഫിന്റെ വേഷം ധരിച്ചു നിൽക്കുന്ന അഹാനയാണ് പോസ്റ്ററിൽ. ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായാണ് താരം തന്റെ സംവിധാനത്തിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്. 

ആറു മാസം മുൻപാണ് ചിത്രത്തെക്കുറിച്ചുല്ല ഐഡിയ ലഭിക്കുന്നത് എന്നാണ് അഹാന പറയുന്നത്. ഒക്ടോബർ 30ന് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നും അഹാന വ്യക്തമാക്കി. ആറു മാസം മുൻപാണ് ഇതൊരു ചെറിയ വിത്തായി എന്റെ തലയിലേക്ക് വന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങൾ അതിന് സ്നേഹവും സംരക്ഷണവും പരിപാലനവും നൽകി അത് ജീവിതമായി മാറുന്നത് കണ്ടു. അതിനാൽ ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്ന് സുരക്ഷിതമായി വിളിക്കാം. ഞാൻ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകളാണ് ഇത് യാഥാർത്ഥ്യമാക്കാൻ ഒന്നിച്ചത്. ഒക്ടോബർ 30 ന് തോന്നൽ ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് പുറത്തിറങ്ങും. നിങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു- അഹാന കുറിച്ചു. 

ഗോവിന്ദ് വസന്ദയാവും സം​ഗീത സംവിധാനം നിർവഹിക്കുക. നിമിഷ് രവിയാണ് ഛായാ​ഗ്രഹണം. ഷർഫുവിന്റെ വരികൾ ആലപിക്കുന്നത്  ഹാനിയ ഹാഫിസയാണ്. കുട്ടിത്താരം തെന്നലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി