Tamil Actors ഇൻസ്റ്റ​ഗ്രാം
Entertainment

വൈകുന്നേരം ഒന്ന് കറങ്ങാനിറങ്ങിയതാ! തമിഴ് താരങ്ങളുടെ ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിക്കഴിഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമാ സൂപ്പർ താരങ്ങളെല്ലാം ഒരുമിച്ച് കൊച്ചുവർത്തമാനമൊക്കെ പറഞ്ഞ് നടക്കുന്ന ചില ചിത്രങ്ങൾ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഇത് ഒറിജിനാലാണോ എന്ന് സംശയിക്കുമെങ്കിലും എല്ലാം എഐ ചിത്രങ്ങളാണ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിക്കഴിഞ്ഞു.

ഹൂഹൂ ക്രിയേഷൻസ് 80 എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് എഐ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. രജനികാന്ത്, കമൽ ഹാസൻ, വിക്രം, അജിത്, വിജയ്, സൂര്യ, ധനുഷ്, ശിവകാർത്തികേയൻ, വിജയ് സേതുപതി, ചിമ്പു, പ്രഭുദേവ, വിശാൽ, വടിവേലു, കാർത്തി, ജീവ, രവി മോഹൻ തുടങ്ങിയ താരങ്ങളെയാണ് ചിത്രങ്ങളിൽ‌ കാണാനാവുക.

എല്ലാവരും തനിനാടൻ വേഷത്തിൽ മുണ്ടും ലുങ്കിയും ഷർട്ടുമൊക്കെ അണിഞ്ഞാണ് ചിത്രത്തിൽ ഉള്ളത്. തട്ടുകടയിൽ നിന്നും പൊറോട്ട കഴിക്കുന്ന സൂര്യയും മറ്റൊരു ചിത്രത്തിൽ പ്രഭുദേവയുടെ ബീച്ച് ഡാൻസ് പുറകിൽ വടിവേലുവും വിശാലും കൂടാതെ മാളിൽ സെൽഫി എടുക്കുന്ന ശിവകർത്തികേയനും വിജയ് സേതുപതിയും.

കോഫി ഷോപ്പിലിരുന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന കാർത്തിയും രവി മോഹനും ജീവയും ഈ ചിത്രങ്ങളിൽ ഉണ്ട്. എഐ സാങ്കേതികവിദ്യയുടെ ഇത്തരത്തിലുള്ള പോസിറ്റിവ് വശമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.

കൂടാതെ ഈ ലുക്കിൽ എല്ലാ താരങ്ങളെയും അണിനിരത്തി ഒരു ചിത്രം വന്നാൽ നല്ലത് ആയിരിക്കുമെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. 'തമിഴ് ഹീറോസ് ടീം ഔട്ടിങ്' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്. പുതിയ നാനോ ബനാന പ്രോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ നിർമിച്ചിരിക്കുന്നത്.

Cinema News: AI photos of Tamil Super Stars goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏതു തരത്തിലുള്ള ഭീകരവാദത്തേയും ശക്തമായി നേരിടണം'; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് ജി-20 സംയുക്തപ്രഖ്യാപനം

മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

SCROLL FOR NEXT