ചിത്രം: ഫേസ്ബുക്ക് 
Entertainment

'അവരെന്നെ രാജ്യദ്രോഹിയാക്കി, നിങ്ങൾ സത്യം അറിയണം'; പിറന്നാളിന് പുതിയ സിനിമ പ്രഖ്യാപിച്ച് ആയിഷ സുൽത്താന; 124 (A) പോസ്റ്റർ

124 (A) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ സംവിധായകൻ ലാൽ ജോസ് പുറത്തുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ക്ഷദ്വീപുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലാണ് ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് ആയിഷയ്ക്കെതിരെ പല ആരോപണങ്ങളും ഉയർന്നു. ഇപ്പോൾ ഇതേ വിഷയത്തിൽ പുതിയ സിനിമയെടുക്കാൻ ഒരുങ്ങുകയാണ് ആയിഷ. 124 (A) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ സംവിധായകൻ ലാൽ ജോസ് പുറത്തുവിട്ടു. 

124 (A), രാജ്യദ്രോഹക്കുറ്റത്തിനുള്ള ഇന്ത്യൻ പീനൽ കോഡ്

ആയിഷയുടെ പിറന്നാൾ ദിനത്തിലാണ് പ്രഖ്യാപനം എത്തിയത്. "ആയിഷ സുൽത്താന എന്റെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. ആയിഷയുടെ പുതിയ സിനിമയാണ് 124 (A) . ഈ സിനിമയുടെ കഥയും വിശദാംശങ്ങളും എനിക്കറിയില്ല. പക്ഷെ പേര് കൗതുകമുണർത്തുന്നതാണ്. രാജ്യം റിപ്പബ്ലിക്കായപ്പോൾ മുതൽ ഈ വകുപ്പിനെ ചൊല്ലി ചർച്ചകൾ തുടങ്ങിയതാണ്. ആയിഷയുടെ പടം തുടർ ചർച്ചകൾക്കിടയാകട്ടെയെന്ന ആശംസയോടെ പോസ്റ്റർ പ്രകാശിപ്പിക്കുന്നു..." എന്ന കുറിപ്പിലാണ് പോസ്റ്റർ. 

പത്രത്തിന്റെ ഫ്രണ്ട് പേജ് മാതൃകയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപ് ചലച്ചിത്ര പ്രവർത്തകയ്ക്കു മേൽ രാജ്യദ്രോഹ കുറ്റം,  'സേവ് ലക്ഷദ്വീപ്' എന്നീ തലക്കെട്ടുകളും പോസ്റ്ററിലുണ്ട്. രാജ്യദ്രോഹക്കുറ്റത്തിനുള്ള ഇന്ത്യൻ പീനൽ കോഡാണ് 124 (A). സിനിമയുടെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഏറെ സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.  'ആയിഷ സുൽത്താന ഫിലിംസ്' എന്ന ബാനറിൽ സംവിധായിക തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുന്നത്. നിമിഷ് രവിയാണ് ഛായാ​ഗ്രഹണം, സംഗീതം-വില്യം ഫ്രാൻസിസ്. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിക്കും.

ആയിഷ സുൽത്താനയുടെ കുറിപ്പ് വായിക്കാം

നീണ്ടൊരു കുറിപ്പിനൊപ്പം തന്റെ സിനിമയെക്കുറിച്ച് ആയിഷയും പങ്കുവച്ചു. ഇന്ത്യയേയും ലക്ഷദ്വീപിനേയും സ്നേഹിക്കുന്ന താനിപ്പോൾ ഒരു രാജ്യദ്രോഹിയാണ് എന്നാണ് താരം കുറിച്ചത്. ഇന്നെന്റെ പിറന്നാളാണ്, മറ്റെല്ലാരെ പോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം, എന്നാൽ എല്ലാ  വർഷവും പോലെയല്ല  എനിക്കീ വർഷം ഞാനിന്ന് ഓർത്തെടുക്കുവാണ് എന്റെ ആ പഴയ കാലം, ഓർമ്മ വെച്ച നാൾ മുതൽ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റ് ചിട്ടയോടെ സ്കൂൾ യുണിഫോം ധരിച്ചു സ്കൂൾ മൈതാനത്ത് ദേശിയ പതാക ഉയർത്തുമ്പോൾ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ,"ഇന്ത്യ എന്റെ രാജ്യമാണ്,ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്" എന്ന് എല്ലാ ദിവസവും സ്കൂൾ അസംബ്ലിയിൽ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ, ഹിസ്റ്ററി അറിവുകൾ വേണമെന്ന തീരുമാനത്തിൽ +2 ഹ്യുമാനിറ്റിസ് ഗ്രൂപ്പ്‌ തിരഞ്ഞെടുത്ത എന്നെ, കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തേയ്ക്ക് എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ, ഒരു ഒഴുക്കിൽ പെട്ട് സിനിമ ഫീൽഡിൽ എത്തുകയും അവിടന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടിവരുമ്പോൾ ഞാൻ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു, കാരണം എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളർത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി, ആദ്യമായി സ്വന്തം കൈപടയിൽ എഴുതിയ സ്ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള എന്റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നു... ആ ഞാനിന്നു ഈ വർഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു, അല്ലാ ചിലർ എന്നെ മാറ്റിയിരിക്കുന്നു...
ഈ പിറന്നാൾ ദിവസം ഈ വർഷം ഞാനൊരു രാജ്യദ്രോഹി, എന്റെ നേരാണ് എന്റെ തൊഴിൽ, വരും തലമുറയിലെ ഒരാൾക്കും ഞാൻ അനുഭവിച്ചപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ നിങ്ങളാ സത്യം അറിയണം... ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാൾ ദിവസം  124(A) എന്ന എന്റെ പുതിയ  സിനിമയുടെ ആദ്യത്തെ ടൈറ്റിൽ പോസ്റ്റർ എന്റെ ഗുരുനാഥൻ ലാൽജോസ് സാർ റിലീസ് ചെയ്യുന്നു...
ഇതെന്റെ കഥയാണോ? അല്ലാ... പിന്നെ... ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേർക്കുന്ന നമ്മൾ ഓരോരുത്തരുടെയും കഥയാണ് ...
We fall only to rise again... 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT