ഐശ്വര്യ ലക്ഷ്മി/ ഇൻസ്റ്റ​ഗ്രാം 
Entertainment

​ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി ഇപ്പോൾ തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുകയാണ്. ധനുഷിന്റെ നായികയായി ജഗമേ തന്തിരത്തിൽ എത്തിയതോടെയാണ് ഐശ്വര്യയുടെ താരമൂല്യം ഉയർന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്. ​ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. 

സാരിയുടുത്തു നിൽക്കുന്ന ഐശ്വര്യയാണ് ചിത്രത്തിൽ. ക്രീം കളറിൽ നെറ്റിൽ വരുന്ന സാരിയുടെ പ്രധാന ആകർഷണം ഡീപ് നെക്കിലുള്ള സ്ലീവ് ലസ് ബ്ലൗസാണ്. ഒരു മാ​ഗസിന്റെ കവർചിത്രത്തിനു വേണ്ടിയായിരുന്നു നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്. ഷീ മാ​ഗസിനിന്റെ ജൂലൈയിലെ കവർ​ഗേളായാണ് താരം എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ​ജ​ഗമേ തന്തിരം നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്തത്. ജോജു ജോർജും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഐശ്വര്യയുടെ രണ്ടാമത്തെ തമിഴ് ചിത്രമായിരുന്നു ഇത്. വിശാൽ നായകനായ ആക്‌ഷനിലാണ് മുൻപ് താരം അഭിനയിച്ചത്. മലയാളത്തിലും ഐശ്വര്യ തിരക്കേറിയ നായികയാണ്. 'കാണെക്കാണെ', 'അർച്ചന 31 നോട്ട് ഔട്ട്' തുടങ്ങിയ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'