ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

'അതെല്ലാം കെട്ടുകഥകൾ മാത്രം', വിവാഹമോചന വാർത്തകൾക്കിടെ ഒന്നിച്ചെത്തി ഐശ്വര്യയും അഭിഷേകും

ആർച്ചീസ് എന്ന ചിത്രത്തിൽ സ്പെഷ്യൽ പ്രിമിയറിനായാണ് ബച്ചൻ കുടുംബം ഒന്നിച്ച് എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ചുനാളുകളായി ബച്ചൻകുടുംബത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ച് വലിയ അഭ്യൂഹങ്ങളാണ് പരക്കുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചനത്തിന് ഒരുങ്ങുന്നതായിട്ടായിരുന്നു വാർത്തകൾ. എന്നാൽ എല്ലാ വാർത്തകളും കാറ്റിൽപറത്തിക്കൊണ്ട് പൊതുവേദിയിൽ ഒന്നിച്ചു പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരദമ്പതികൾ. 

അമിതാഭ് ബച്ചന്റെ മകൾ ശ്വേത നന്ദയുടെ മകൻ അ​ഗസ്ത്യ നന്ദ ആദ്യമായി അഭിനയിക്കുന്ന ആർച്ചീസ് എന്ന ചിത്രത്തിൽ സ്പെഷ്യൽ പ്രിമിയറിനായാണ് ബച്ചൻ കുടുംബം ഒന്നിച്ച് എത്തിയത്. ഐശ്വര്യ റായിയും മകൾ ആരാധ്യ ബച്ചനും അഭിഷേകിനൊപ്പമാണ് എത്തിയത്. മൂന്നുപേരും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. കൂടാതെ അമിതാഭ് ബച്ചനും കുടുംബത്തിനുമൊപ്പവും ഐശ്വര്യ ഫോട്ടോ എടുത്തു.  അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ശ്വേത നന്ദ, നവ്യ നവേലി എന്നിവരും പ്രിമിയറിൽ എത്തിയിരുന്നു. 

ബച്ചൻ കുടുംബത്തില്‍ ഭിന്നതയാണെന്നും അഭിഷേകും ഐശ്വര്യയും ഉടൻ പിരിയുമെന്നും ബോളിവുഡ് മാധ്യമങ്ങളിലടക്കം വാർത്ത വന്നിരുന്നു. ഐശ്വര്യയുടെ 50 പിറന്നാളിന് അഭിഷേക് എത്താതിരുന്നതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയിൽ അഭിഷേക് വിവാഹ മോതിരം ധരിക്കാതിരുന്നതും ചർച്ചകൾക്ക് വഴിവച്ചു. പിന്നാലെ ഇരുവരും സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തതായും വാർത്തകൾ വന്നു. ഇരുവരും തമ്മിലുള്ള വേർപിരിയൽ സംബന്ധിച്ച് വലിയ ചർച്ചകൾ വന്നതിനു പിന്നാലെയാണ് ഇരുവരും ഒന്നിച്ചെത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT