ഐശ്വര്യ റായ് ഇൻസ്റ്റ​ഗ്രാം
Entertainment

'ബച്ചന്‍' ഒഴിവാക്കി, ഐശ്വര്യ റായ് എന്ന് മാത്രം; വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ ചര്‍ച്ചയായി പേര് മാറ്റം

താരദമ്പതികള്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡിലെ പ്രധാന സംസാര വിഷയമാണ് താരജോഡികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുകയാണ് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. അതിനിടെ ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഐശ്വര്യ പങ്കെടുത്ത ഒരു പരിപാടിയില്‍ നിന്നുള്ള വിഡിയോ ആണ്.

ദുബായിലെ ഗ്ലോബല്‍ വിമണ്‍സ് ഫോറത്തില്‍ പങ്കെടുത്ത് താരം സംസാരിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ താരത്തിന്റെ പേര് നല്‍കിയത് ബച്ചന്‍ എന്ന് ഒഴിവാക്കിയാണ്. ഐശ്വര്യ റായ്, ഗ്ലോബല്‍ സ്റ്റാര്‍ എന്നാണ് താരത്തിന്റെ വിഡിയോയില്‍ വിശേഷിപ്പിക്കുന്നത്. എന്തായാലും ഇത് ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. താരദമ്പതികള്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇപ്പോഴും ഐശ്വര്യ റായ് ബച്ചന്‍ എന്നു തന്നെയാണ്.

ഐശ്വര്യ റായിയും ബച്ചന്‍ കുടുംബവും ഏറെനാളായി പ്രശ്‌നത്തിലാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. അനന്ത് അംബാനി വിവാഹത്തില്‍ മകള്‍ക്കൊപ്പം തനിച്ച് താരം എത്തിയതോടെ അഭ്യൂഹങ്ങള്‍ വര്‍ധിച്ചു. പിന്നാലെ നടി നിമ്രത് കൗറുമായി അഭിഷേക് പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചു. പിന്നാലെ മകള്‍ ആരാധ്യയുടെ പിറന്നാള്‍ ഐശ്വര്യയ്ക്ക് ഒറ്റയ്ക്ക് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT