ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഐശ്വര്യ രജനീകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഫെബ്രുവരി ഒന്നിനാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍താരം രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും തലചുറ്റലും കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളേയും തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം തന്നെയാണ് ആശുപത്രിയിലായ വിവരം ആരാധകരെ അറിയിച്ചത്. 

പനിയും തലകറക്കും മറ്റു പ്രശ്‌നങ്ങളേയും തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ ഏറ്റവും മനോഹരിയും പ്രോത്സാഹനം നല്‍കുന്നതുമായ ഊര്‍ജസ്വലയായ ഡോക്ടര്‍ നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനെത്തിയാല്‍ അത്ര മോശമായി തോന്നില്ല. നിങ്ങളെ കണ്ടുകൊണ്ട് വനിതാ ദിനം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഐശ്വര്യ കുറിച്ചു. ആശുപത്രി കിടക്കയില്‍ ഇരിക്കുന്ന ഐശ്വര്യയെയാണ് ഫോട്ടോയില്‍ കാണുന്നത്. 

ഫെബ്രുവരി ഒന്നിനാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കോവിഡ് മുക്തയായതിന് ശേഷം ജോലിയിലേക്ക് തിരിച്ചെത്തിയ ഐശ്വര്യ തന്റെ പുതിയ മ്യൂസിക് വിഡിയോ പൂര്‍ത്തിയാക്കിയിരുന്നു. നടന്‍ ധനുഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് പ്രഖ്യാപിച്ചതോടെ താരദമ്പതികളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഓണം അടിച്ചു പൊളിക്കാം; ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ഓണമെത്താൻ ഒരാഴ്ച, 'ബെത്ലഹേം കുടുംബ യൂണിറ്റിന്' 4 ദിവസം മാത്രം; നിവിൻ പോളി-മമിത ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

'മുന്നിലുള്ളത് വെറും മാസങ്ങൾ മാത്രം...', കാൻസർ പോരാട്ടത്തെ കുറിച്ച് ജോർദൻ ബ്രുണോലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result