ഐശ്വര്യയും അനശ്വരയും  ഇൻസ്റ്റ​ഗ്രാം
Entertainment

'ഞാൻ ഇതുവരെയും കണ്ടിട്ടില്ലാത്ത ഒരു 22കാരി, നിന്റെ വഴികളൊന്നും അത്ര എളുപ്പമായിരുന്നില്ല'; അനശ്വരയെ പ്രശംസിച്ച് സഹോദരി

അനശ്വരയെക്കുറിച്ചോർത്ത് സന്തോഷവും അഭിമാനവുമുണ്ടെന്നും ഐശ്വര്യ

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് അനശ്വര രാജൻ. ആസിഫ് അലി ചിത്രം രേഖാചിത്രത്തിലും അനശ്വര പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ സിനി‌മയേയും അനശ്വരയുടെ പ്രകടനത്തേയും പുകഴ്ത്തിക്കൊണ്ട് സഹോദരി ഐശ്വര്യ രാജൻ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ ഇതുവരെ കണ്ടിട്ടില്ലാത്ത 22 കാരിയെ ആണ് താൻ സ്ക്രീനിൽ കണ്ടത് എന്നാണ് ഐശ്വര്യ കുറിച്ചത്. അനശ്വരയെക്കുറിച്ചോർത്ത് സന്തോഷവും അഭിമാനവുമുണ്ടെന്നും ഐശ്വര്യ കുറിച്ചു.

ഐശ്വര്യ രാജന്റെ കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട രേഖക്ക്, ഇങ്ങനെയൊക്കെ നടന്നില്ലായിരുന്നെങ്കിലെന്ന് ഒരുപാട് നാൾക്ക് ശേഷം തോന്നിപ്പോയ ഒരു അനുഭവമാണെനിക്ക് “രേഖയുടെ ചിത്രം” സ്നേഹം..അനുകമ്പ..സഹതാപം.

പ്രിയപ്പെട്ട അനശ്വരക്ക്, ഞാൻ ഇതുവരെയും കണ്ടിട്ടില്ലാത്ത ഒരു 22 കാരി ആയിരുന്നു സ്ക്രീനിലെ ആ പെൺകുട്ടി.

രേഖയെ മാത്രമേ കണ്ടിരുന്നുള്ളൂ. സിനിമ ഒട്ടാകെ വീണ്ടും വീണ്ടും കണ്ടിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്ന ഒരു വിസ്മയം.

കരച്ചിലോ സ്നേഹമോ വിഷമങ്ങളോ സന്തോഷമോ അതിശയമോ ഒന്നും തന്നെ ഞാൻ ഇന്ന് വരെയും കണ്ട, ഒന്നും ആയിരുന്നില്ല.

എല്ലാം വ്യത്യാസം.. മറ്റാരെയും ശ്രദ്ധിക്കാൻ പറ്റാതെ കാണികളെ ഒന്നാകെ ആശ്ലേഷിച്ച ആ പെൺകുട്ടിക്ക് ഒരിക്കലും പറഞ്ഞവസാനിപ്പിക്കാൻ പറ്റാത്ത അഭിനന്ദനങ്ങൾ..കയ്യടികൾ... സന്തോഷം.. അഭിമാനം.. സ്നേഹം..

പ്രിയപ്പെട്ട ജോഫിൻ, ഒരിക്കലും ആലോചിക്കാൻ സാധ്യത ഇല്ലാത്തൊരു കാര്യത്തിന് പുതിയ അർത്ഥതലങ്ങൾ നൽകിയതിന്...

ഒരിക്കലും ചെന്നെത്തില്ലായിരുന്നൊരു കാലത്തിന്റെ ഓർമ്മയിലേക്ക് അവളെയും എത്തിച്ചതിന്..

അഭിനന്ദനങ്ങൾ..

ഇനിയിപ്പോൾ ഏതു പേരിൽ അറിയപ്പെട്ടാലും , വെറുതെ വന്നതല്ല, അത്ര എളുപ്പവുമല്ല. മറ്റാരെയും ഓർമ വരാത്ത സ്ഥിതിക്ക്, അതൊക്കെ കാണികൾ കയ്യടിച്ച സ്ഥിതിക്ക് അതൊരു അർഹതപ്പെട്ട അംഗീകാരമാണ്. നിന്റെ വഴികളൊന്നും അത്ര എളുപ്പമായിരുന്നില്ല. അതിനൊക്കെ നീ ചെവി കൊടുത്തിരുന്നിരുന്നെങ്കിൽ ഇന്ന് രേഖയെ കണ്ട് കണ്ണ് നിറയാൻ അച്ചൂന് പറ്റില്ലായിരുന്നല്ലോ. “സിനിമ ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ കരുതി വച്ചിട്ടുണ്ടാകും”

എന്ന് രേഖ പത്രോസിന്റെ ആരാധിക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT