അജയ് ദേവ്​ഗൺ, അഭിഷേക് ബച്ചൻ/ ഫേയ്സ്ബുക്ക് 
Entertainment

'കോവിഡ് പോസിറ്റീവായതിന് അജയ് ദേവ്ഗണ്‍ എന്നെ ചീത്തവിളിച്ചു, പിന്നീടാണ് കാര്യം മനസിലായത്'; അഭിഷേക് ബച്ചന്‍

കോവിഡ് പോസിറ്റീവായെന്ന് അറിഞ്ഞ ഉടനെ അജയ് യുടെ ഫോണ്‍ കോള്‍ വന്നെന്നും ഇത് എങ്ങനെയാണ് സംഭവിച്ചത് എന്നാണ് ചോദിച്ചതെന്നുമാണ് അഭിഷേക് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് സ്ഥിരീകരിച്ചതിന് തന്നെ അജയ് ദേവ്ഗണ്‍ ചീത്ത പറഞ്ഞെന്ന് നടന്‍ അഭിഷേക് ബച്ചന്‍. കപില്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കോവിഡ് പോസിറ്റീവായെന്ന് അറിഞ്ഞ ഉടനെ അജയ് യുടെ ഫോണ്‍ കോള്‍ വന്നെന്നും ഇത് എങ്ങനെയാണ് സംഭവിച്ചത് എന്നാണ് ചോദിച്ചതെന്നുമാണ് അഭിഷേക് പറയുന്നത്. 

'അജയ് ആണ് എന്നെ ആദ്യം വിളിച്ചത്. എന്നോട് പറഞ്ഞു; എന്താണ് ഇത്? എന്താണ് സംഭവിക്കുന്നത്? നിനക്ക് എങ്ങനെയാണ് ഇത് സംഭവിച്ചത്. അതിന് ശേഷമാണ് എനിക്ക് കാര്യം മനസിലായത്. അതിന് അഞ്ചോ ആറോ ദിവസം മുന്‍പ് അജയ് എന്നെ കാണാനായി വന്നിരുന്നു'- ചിരിയോടെ അഭിഷേക് പറഞ്ഞു. 

ലോക്ക്ഡൗണില്‍ എന്തു ചെയ്യുകയായിരുന്നു എന്ന കപില്‍ ശര്‍മയുടെ ചോദ്യത്തിനും രസകരമായാണ് അഭിഷേക് പ്രതികരിച്ചത്. ഞങ്ങള്‍ കൊറോണ ചെയ്യുകയായിരുന്നു എന്നായിരുന്നു മറുപടി. അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും ഐശ്വര്യ റായിക്കും ആരാദ്യക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 

അഭിഷേകും അജയ് ദേവ്ഗണും ഒന്നിക്കുന്ന ദി ബിഗ് ബുള്ളിന്റെ പ്രമോഷന്റെ ഭാഗമായാണ് അഭിഷേക് ഷോയില്‍ എത്തിയത്. അന്തരിച്ച സ്റ്റോക്ക് ബ്രോക്കര്‍ ഹര്‍ഷദ് മെഹ്തയുടെ കഥാപാത്രമായാണ് അഭിഷേക് എത്തുന്നത്. ചിത്രം നിര്‍മിക്കുന്നത് അജയ് ആണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി