വീഡിയോ ദൃശ്യം 
Entertainment

'അത് ചെയ്തത് ഞങ്ങളല്ല'; വിമർശനം ഏറ്റുവാങ്ങി 'ആദിപുരുഷ്'; വിശദീകരണവുമായി അജയ് ദേവ്​ഗണിന്റെ വിഎഫ്എക്സ് കമ്പനി 

500 കോടി മുതൽമുടക്കുള്ള ചിത്രം കുട്ടികളുടെ കാർട്ടൂൺ ചാനലിന്റെ നിലവാരത്തിൽ പോലും എത്തിയില്ലെന്നാണ് ട്രോളുകൾ

സമകാലിക മലയാളം ഡെസ്ക്

രാമ- രാവണ യുദ്ധം പ്രമേയമാക്കി പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ആദിപുരുഷിന്റെ ടീസർ പുറത്തുവിട്ടതിന് പിന്നാലെ വൻ വിമർശനമാണ് അണിയറപ്രവർത്തകർ നേരിടുന്നത്. 500 കോടി മുതൽമുടക്കുള്ള ചിത്രം കുട്ടികളുടെ കാർട്ടൂൺ ചാനലിന്റെ നിലവാരത്തിൽ പോലും എത്തിയില്ലെന്നാണ് ട്രോളുകൾ. രാമന്റെ മറ്റൊരു പേരായ രാഘവൻ എന്ന പേരിലാണ് പ്രഭാസ് എത്തുക. കൃതി സനൻ ജാനകിയേയും സെയ്ഫ് അലി ഖാൻ ലങ്കേശനേയും അവതരിപ്പിക്കുന്നു.

ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ നിരാശപ്പെടുത്തിയെന്ന പ്രതികരണങ്ങൾക്ക് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തയിൽ വിശദീകരണം നൽകിയിരിക്കുകയാണ് പ്രമുഖ വിഎഫ്എക്സ് കമ്പനിയായ എൻവൈ വിഎഫ്എക്സ് വാല. ആദിപുരുഷിന്റെ വിഎഫ്എക്സ് ചെയ്തത് തങ്ങൾ അല്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ചില മാധ്യമങ്ങൾ വിഷയത്തിൽ പ്രതികരണം തേടിയതുകൊണ്ടാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് കമ്പനി പറഞ്ഞു. നടൻ അജയ് ദേവ്​ഗണിന്റെ ഉടമസ്ഥതയിലുള്ള വിഎഫ്എക്സ് കമ്പനിയാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

ശബരിമല യുവതീ പ്രവേശം 9 അം​ഗ ഭരണഘടനാ ബഞ്ചിലേക്ക്, വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് സിപിഎം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബാറിൽ തർക്കം: കൊല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു

വില 1,49,900 രൂപ, ഹണ്ടര്‍ 350 ബേസ് പ്രീമിയം വേരിയന്റ് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

SCROLL FOR NEXT