പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷിന്റെ ടീസർ ഇന്നലെയാണ് പുറത്തിറക്കിയത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ സെയ്ഫ് അലി ഖാനാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ബോളിവുഡ് സുന്ദരി കൃതി സനനാണ് നായിക. ത്രിഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൻ വിമർശനത്തിന് ഇരയാവുകയാണ് ചിത്രം.
ബോളിവുഡ് സംവിധായകൻ ഓം റൗട്ട് ഒരുക്കിയ ചിത്രത്തിന്റെ മുതൽമുടക്ക് 500 കോടിയാണ്. വൻ ബജറ്റിൽ ഒരുക്കിയ ചിത്രം കാർട്ടൂൺ പോലെയുണ്ടെന്നാണ് പ്രധാന വിമർശനം. ടീസറിനു താഴെ ട്രോളുകൾ നിറയുകയാണ്. കൊച്ചുടീവിയിൽ റിലീസ് ചെയ്താൽ നല്ല കളക്ഷനായിരിക്കും എന്നാണ് ഒരാളുടെ കമന്റ്. 2000ലെ കാർട്ടൂൺ നെറ്റ്വർക്ക് ഓർമകൾ 2022 ൽ കാണിച്ചുതന്ന സംവിധായകന് നന്ദി എന്നാണ് ഒരാൾ കുറിച്ചത്. പാൻ ഇന്ത്യൻ സ്റ്റാറായിട്ടും കാർട്ടൂണിൽ അഭിനയിക്കാൻ മനസുകാട്ടിയ പ്രഭാസിനെ പ്രശംസിച്ചുകൊണ്ട് കമന്റുകൾ വരുന്നുണ്ട്.
രാമ- രാവണ യുദ്ധമാണ് ചിത്രത്തിൽ കാണിക്കുന്നത് എന്നാണ് സൂചന. രാമന്റെ മറ്റൊരു പേരായ രാഘവൻ എന്ന പേരിലാണ് പ്രഭാസ് എത്തുക. കൃതി സനൻ ജാനകിയേയും സെയ്ഫ് അലി ഖാൻ ലങ്കേശനേയും അവതരിപ്പിക്കുന്നു. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates