"ചോദ്യങ്ങള്‍ക്കുള്ള മറുപടി സെന്‍സര്‍ ചെയ്യാനോ നിയന്ത്രിക്കാനോ കഴിയില്ല, സാമാന്യ ധാരണയാണ് വേണ്ടത്" : മമ്മൂട്ടി 

അതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോയാല്‍ ഒരു ദിവസം പോരാതെ വരുമെന്നും നടന്‍ പ്രതികരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ടുത്തിടെ അഭിമുഖങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് നടൻ മമ്മൂട്ടി.‌ ഓരോരുത്തരും അവര്‍ നേരിടുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പറയുന്നതെന്നും അതിനെ സെന്‍സര്‍ ചെയ്യാനോ നിയന്ത്രിക്കാനോ കഴിയില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. സാമാന്യ ധാരണയാണ് വേണ്ടതെന്നും ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സിനിമയായ 'റോഷാക്ക്' പ്രൊമോഷന്റെ ഭാഗമായി ദോഹയില്‍ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. 

ചോദ്യങ്ങളുടെ പ്രശ്‌നം കൊണ്ടാണോ ഉത്തരങ്ങള്‍ പ്രശ്‌നമായിട്ടാണോ തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി. നമ്മള്‍ തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാന്‍ വഴിയില്ല. നമ്മള്‍ അതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോയാല്‍ ഒരു ദിവസം പോരാതെ വരുമെന്നും നടന്‍ പ്രതികരിച്ചു.

മമ്മൂട്ടിയുടെ റോഷാക്ക് ഒക്‌ടോബര്‍ ഏഴിനാണ് തിയറ്ററുകളിൽ എത്തുന്നത്. 'കെട്ട്യോളാണെന്റെ മാലാഖ'യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. സിനിമയുടെ നിർമ്മാണം മമ്മൂട്ടി തന്നെയാണ്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com