Ajith, Shalini വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇനി വീട്ടിൽ പോയിട്ട് ഞാൻ കാലിൽ വീഴണം'; ക്ഷേത്രത്തിൽ വച്ച് കാല് തൊട്ട് വണങ്ങിയ ശാലിനിയോട് അജിത്, വിഡിയോ വൈറൽ

ഒരു അമ്പലത്തിൽ നിന്ന് ഇരുവരും പ്രസാദം വാങ്ങുന്ന വിഡിയോ ആണ് വൈറലാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

തമിഴകത്ത് മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരുടെയും ഓഫ് സ്ക്രീനിലെ വിഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും പുതിയൊരു വിഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു അമ്പലത്തിൽ നിന്ന് ഇരുവരും പ്രസാദം വാങ്ങുന്ന വിഡിയോ ആണ് വൈറലാകുന്നത്.

പ്രസാദം വാങ്ങിയതിന് ശേഷം ശാലിനി അജിത്തിന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങുന്നുണ്ട്. ഇതിന് ശേഷമുള്ള അജിത്തിന്റെ മറുപടിയാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. 'ഇനി വീട്ടിൽ പോയിട്ട് ഞാൻ കാലിൽ വീഴണം', എന്നാണ് അജിത്തിന്റെ രസകരമായ മറുപടി. നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. 'പൂക്കി കപ്പിൾ', കപ്പിൾ ഗോൾസ്' എന്നിങ്ങനെയാണ് കമന്റുകൾ.

1999 ൽ പുറത്തിറങ്ങിയ അമർക്കളം എന്ന സിനിമയുടെ ഷൂട്ടിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. 2000 ത്തിൽ ഇരുവരും വിവാഹിതരായി. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ​ഗുഡ് ബാഡ് അ​ഗ്ലിയാണ് അജിത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. അതേസമയം റേസിങ് രം​ഗത്തും വളരെ സജീവമാണ് അജിത്.

അജിത്തിന്റെ റേസിങ് വിഡിയോകൾക്കും ആരാധകരേറെയാണ്. റേസിങ്ങിനിടെ അടുത്തിടെ അജിത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് ശാലിനി. നടിയുടെ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

Cinema News: Actor Ajith and his wife Shalini new video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT