വിടാമുയർച്ചി ഇൻസ്റ്റ​ഗ്രാം
Entertainment

വിന്റേജ് ലുക്കിൽ അജിത്തും തൃഷയും; വിടാമുയർച്ചി പുതിയ പോസ്റ്റർ

ചിരിച്ചു കൊണ്ട് നിൽക്കുന്ന അജിത്തിനെയും തൃഷയേയുമാണ് പോസ്റ്ററിൽ കാണാനാവുക.

സമകാലിക മലയാളം ഡെസ്ക്

അജിത്തിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. ഇപ്പോഴിതാ വിടാമുയര്‍ച്ചിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നായികയായ തൃഷയുടെ മുഖം ആദ്യമായി ചിത്രത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തി എന്ന പ്രത്യേകതയുമുണ്ട് പുതിയ പോസ്റ്ററിന്.

ചിരിച്ചു കൊണ്ട് നിൽക്കുന്ന അജിത്തിനെയും തൃഷയേയുമാണ് പോസ്റ്ററിൽ കാണാനാവുക. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ജൂലൈ ഒന്നിനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഗിഴ് തിരുമേനിയും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. അർജുൻ സർജ, റെജീന കസാന്ദ്ര, ആരവ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. . ഓം പ്രകാശാണ് ഛായാഗ്രഹണം. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

SCROLL FOR NEXT