അജിത്  ഇൻസ്റ്റ​ഗ്രാം
Entertainment

ആരാധകരുടെ വിശ്വാസം കാക്കുന്ന 'തല'; അജിത്തിന്റെ 32 സിനിമ വർഷങ്ങൾ, താരത്തിന്റെ 5 സൂപ്പർ ഹിറ്റുകൾ

എന്നാൽ വിജയങ്ങളുടെ മാത്രമല്ല പരാജയങ്ങളുടെയും നീണ്ടനിര അജിത്തിന്റെ കണക്ക് പുസ്തകത്തിലുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമയിൽ ഗോഡ്ഫാദർമാരില്ലാതെ സ്വയം വളർന്നു വന്നയാൾ. അഭിമുഖങ്ങളില്ല, തുടർച്ചയായി സിനിമകളില്ല, വൻ പ്രതിഫലം വാങ്ങാറില്ല, സിക്സ് പാക്കില്ല എന്തിനേറെ പറയാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലുമില്ല. എന്നിട്ടും സിനിമ പ്രേക്ഷകർക്ക് എന്നും 'തല' എന്നാൽ ഒരു വികാരമാണ്. വെള്ളിത്തിരയ്ക്ക് അപ്പുറമുള്ള അജിത് എന്ന നടന്റെ ഇഷ്ടങ്ങളും മണ്ണിൽതൊട്ടുള്ള ജീവിതവും തന്നെയാണ് ആ വികാരത്തിന് പിന്നിലെ ഒരേയൊരു കാരണം. എന്നാൽ വിജയങ്ങളുടെ മാത്രമല്ല പരാജയങ്ങളുടെയും നീണ്ടനിര അജിത്തിന്റെ കണക്ക് പുസ്തകത്തിലുണ്ട്.

ഇമേജ് നോക്കാതെ തന്റെ യഥാർഥ രൂപം ആരാധകർക്കു മുന്നിൽ കാണിച്ചുകൊടുത്തു തല. തന്റെ നരച്ച തലമുടി കറുപ്പിക്കാതെ തന്നെ അജിത് സിനിമയിൽ അഭിനയിച്ചു. എകെ എന്നും തലയെന്നും ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അജിത് തന്റെ സിനിമ ജീവിതം തുടങ്ങിയിട്ട് 32 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. നാളിതുവരെ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ അജിത് പ്രേക്ഷകർക്ക് മുന്നിലെത്തി. വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി എന്നീ ചിത്രങ്ങളാണ് ഇനി അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അജിത്തിന്റെ ചില മികച്ച സിനിമകളിലൂടെ.

വാലി

വാലി

1999 ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ റൊമാൻ്റിക് ത്രില്ലർ ചിത്രമായിരുന്നു വാലി. സിമ്രാൻ, ജ്യോതിക എന്നിവർക്കൊപ്പം അജിത് ഇരട്ട വേഷങ്ങളിലാണ് ചിത്രത്തിലെത്തിയത്. ശിവ, ദേവ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ താരമെത്തിയത്. എസ്.ജെ സൂര്യയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. 200 ലധികം ദിവസം തിയറ്ററിൽ പ്രദർശനം തുടർന്നു ചിത്രം.

മുഗവാരി

മുഗവാരി

അജിത്, ജ്യോതിക, രഘുവരൻ, വിവേക് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 2000ത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. ബോക്സോഫീസിൽ വൻ ഹിറ്റായ സിനിമ രണ്ട് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടുകയും ചെയ്തു. ശ്രീധറെന്ന കഥാപാത്രമായാണ് ചിത്രത്തിൽ അജിത് എത്തിയത്. ദുരൈ ആയിരുന്നു സംവിധായകൻ.

സിറ്റിസൺ

സിറ്റിസൺ

പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായാണ് സിറ്റിസൺ പ്രേക്ഷകരിലേക്കെത്തിയത്. ശരവണ സുബ്ബയ്യ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. മീന, വസുന്ധര ദാസ്, നഗ്മ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലും അജിത് ഡബിൾ റോളിലാണെത്തിയത്.

ബില്ല

ബില്ല

വിഷ്ണുവർധൻ സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ബില്ല. നയൻതാര, നമിത എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ഡേവിഡ് ബില്ല, ശരവണ വേലു എന്നിങ്ങനെ രണ്ട് വേഷങ്ങളിലാണ് ചിത്രത്തിൽ അജിത് എത്തിയത്. ബോക്സോഫീസിൽ വൻ ഹിറ്റായി മാറിയ ചിത്രം 61-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

മങ്കാത്ത

മങ്കാത്ത

അജിത്തിന്റെ കരിയറിലെ അമ്പതാമത്തെ ചിത്രമായിരുന്നു മങ്കാത്ത. അജിത്, അർജുൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തത്. തൃഷ കൃഷ്ണൻ, ലക്ഷ്മി റായ്, അഞ്ജലി, ആൻഡ്രിയ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലെത്തി. ചിത്രവും ബോക്സോഫീസിൽ ഹിറ്റായി മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT