Ajith വിഡിയോ സ്ക്രീൻ‌ഷോട്ട്
Entertainment

ഒന്ന് കാണണം, ഫോട്ടോയെടുക്കണം! അജിത്തിനെ കാണാനായി ആരാധകരുടെ നീണ്ട ക്യൂ; യാതൊരു മടിയുമില്ലാതെ താരം

അത്രയും ആരാധകർക്കൊപ്പം നിന്ന് നടൻ ക്ഷമയോടെ ഫോട്ടോ എടുക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സമകാലിക മലയാളം ഡെസ്ക്

അഭിനയത്തിനപ്പുറം റേസിങ്ങും യാത്രകളും ഏറെയിഷ്ടമാണ് നടൻ അജിത്തിന്. സ്വന്തമായി റേസിങ് ടീം പ്രഖ്യാപിച്ച നടൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മുഴുവൻ റേസിങ്ങിൽ ആണ്. സ്പെയിനിലെ സർക്യൂട്ട് ഡി ബാർസലോണയിൽ അടുത്തിടെ നടന്ന റേസിങ്ങിൽ നടനെ കാണാൻ തടിച്ചു കൂടിയ ആരാധകരിൽ ഒരാൾക്ക് അജിത്ത് താക്കീത് നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇപ്പോഴിതാ, റേസിങ്ങിന് ശേഷം നടനൊപ്പം നിന്ന് ഫോട്ടോ എടുക്കൻ എത്തിയവരുടെ ക്യൂ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അത്രയും ആരാധകർക്കൊപ്പം നിന്ന് നടൻ ക്ഷമയോടെ ഫോട്ടോ എടുക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. റേസിങ് കഴിഞ്ഞതിന്റെ ഒരു ക്ഷീണവും പരിഭവവും ഒന്നും തന്നെ നടൻ ആരോടും കാണിക്കുന്നില്ല.

അജിത് ഇത്രയും സിംപിൾ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സിനിമ ഉപേക്ഷിക്കുകയാണെങ്കിൽ പോലും നടനോടുള്ള പ്രേക്ഷകരുടെ ആരാധനയ്ക്ക് ഒരു കുറവും സംഭവിക്കില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി എന്നീ ചിത്രങ്ങളാണ് ഈ വർഷം അജിത്തിന്റേതായി തിയറ്ററുകളിലെത്തിയത്.

തൃഷയായിരുന്നു ഈ രണ്ട് ചിത്രങ്ങളിലും അജിത്തിന്റെ നായികയായെത്തിയത്. അടുത്തിടെ പാലക്കാട് കുടുംബ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അജിത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും സോഷ്യൽ മീ‍ഡിയയിൽ വൈറലായിരുന്നു.

Ajith Kumar wows fans at Sepang racing circuit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

ദിലീപിനെ തിരിച്ചെടുക്കുമെന്ന് ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് അമ്മ

ബോളിവുഡിന്റെ 'വരള്‍ച്ച'യ്ക്ക് വിരാമം? ദുരന്തമാകുമെന്ന് കരുതിയ 'ധുരന്ദർ' വന്‍ വിജയത്തിലേക്ക്; കളക്ഷനില്‍ കുതിപ്പ്

ബീറ്റ്റൂട്ട് ജ്യൂസ് നിസ്സാരക്കാരനല്ല

'എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകും'

SCROLL FOR NEXT