'50 വർഷത്തെ സ്നേഹം, ഒരു സിനിമയേക്കാളുപരി അതൊരു വികാരമാണ്'; പടയപ്പ റീ റിലീസ് ​ഗ്ലിംപ്സ് വിഡിയോ

റിട്ടേൺ ഓഫ് പടയപ്പ എന്ന ഹാഷ് ടാ​ഗോടെയാണ് വിഡിയോ പുറത്തുവന്നത്. ​
Padayappa
Padayappaഫെയ്സ്ബുക്ക്
Updated on
1 min read

50 വർഷമായി രജനികാന്ത് തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട്. രജനികാന്തിന്റെ കരിയറിലെ തന്നെ എക്കാലത്തേയും സൂപ്പർ ഹിറ്റായി മാറിയ പടയപ്പ റീ റിലീസിനൊരുങ്ങുകയാണ്. പടയപ്പയുടെ റീ റിലീസിനോടനുബന്ധിച്ച് ​ഗ്ലിംപ്സ് വിഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

റിട്ടേൺ ഓഫ് പടയപ്പ എന്ന ഹാഷ് ടാ​ഗോടെയാണ് വിഡിയോ പുറത്തുവന്നത്. ​ഗ്ലിംപ്സ് പങ്കുവച്ച് മകൾ സൗന്ദര്യ രജനികാന്ത് കുറിച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. പടയപ്പ വെറുമൊരു സിനിമ മാത്രമല്ലെന്നും വികാരവും ലെ​ഗസിയുമാണെന്ന് സൗന്ദര്യ കുറിക്കുന്നു. "അവിസ്മരണീയമായ 50 വർഷങ്ങൾ.. തൻ്റെ കൃപയും വിനയവും കൊണ്ട് സ്‌ക്രീനിൽ സമാനതകളില്ലാത്ത മാന്ത്രികതയും കൊണ്ട്, തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്.

തലൈവർ തൻ്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നിന് പിന്നിലെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുകയാണ് ഇപ്പോൾ. സൂപ്പർ സ്റ്റാർ തന്നെ നിർമിച്ച പടയപ്പ എന്ന അതുല്യ സൃഷ്ടി. 25 വർഷങ്ങൾക്ക് ശേഷം ആദ്യമായി അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ നിന്ന് ഉരുത്തിരിഞ്ഞൊരു കഥയുള്ള ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുന്നു. ഒരു സിനിമ എന്നതിലുപരി അതൊരു വികാരമാണ്, പാരമ്പര്യമാണ്.

Padayappa
സിനിമയിലെത്തിയിട്ട് 10 വർഷം; റോഷൻ മാത്യുവിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് 'ചത്ത പച്ച' ടീം

ചിത്രം 12/12/2025-ന് തിയറ്ററുകളിൽ വീണ്ടും അലയടിക്കും. #TheReturnOfPadayappaയ്‌ക്ക് തയ്യാറാകൂ. 50 വർഷത്തെ സ്നേഹം. 50 വർഷത്തെ സമർപ്പണം. നമ്മുടെ തലൈവരുടെ 50 വർഷം. ഈ തിരിച്ചുവരവ് നമുക്കെല്ലാവർക്കും വേണ്ടിയാണ്", എന്നാണ് സൗന്ദര്യ രജനികാന്ത് കുറിച്ചത്. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പടയപ്പയുടെ റീ റിലീസ്.

Padayappa
'നടന്നത് ക്രിമിനല്‍ ഗൂഢാലോചന'; ആദ്യം വിളിച്ചുപറഞ്ഞത് മഞ്ജു വാര്യര്‍; വഴിത്തിരിവായി ആ പ്രസംഗം

2017ൽ തിരഞ്ഞെടുക്കപ്പെട്ട ഏതാനും തിയറ്ററുകളിൽ പടയപ്പ റീ റിലീസ് ചെയ്തിരുന്നു. അന്ന് ഡിസംബർ 11ന് ആയിരുന്നു റിലീസ്. കെ എസ് രവികുമാറിന്റെ സംവിധാനത്തിൽ 1999ൽ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ. ആക്ഷനും ഇമോഷനും മാസും എല്ലാം കോർത്തിണക്കിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് രമ്യ കൃഷ്ണന്റെ നീലാംബരി എന്ന കഥാപാത്രവും രജനികാന്തിന്റെ പടയപ്പ എന്ന വേഷവുമാണ്. ഇരുവരും ഒന്നിച്ചെത്തിയ സീനുകളും ഡയലോ​ഗുകളും ഇന്നും വൻ ഹിറ്റാണ്.

Summary

Cinema News: Rajinikanth epic movie Padayappa Re Release update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com