ശാലിനിക്കൊപ്പം വോട്ട് ചെയ്യാൻ നിൽക്കുന്ന അജിത്ത്/ ട്വിറ്റർ, ആരാധകന്റെ ഫോൺ തട്ടിപ്പറിക്കുന്നു/ വിഡിയോ ദൃശ്യം 
Entertainment

സെൽഫിയെടുക്കാൻ ചുറ്റും കൂടി, ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് അജിത്ത്; വിഡിയോ

തൊട്ടടുത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോണാണ് താരം തട്ടിപ്പറിച്ച് വാങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയ അജിത്തിനെ വളഞ്ഞ് ആരാധകർ. സെൽഫിയെടുക്കാനായാണ് ആരാധകർ താരത്തിന്റെ ചുറ്റും കൂടിത്. ചുറ്റും നിൽക്കുന്ന പൊലീസുകാരുടെ നിർദേശങ്ങൾ പാലിക്കാതെയുള്ള ആരാധകരുടെ 'പ്രകടനം' കണ്ട് ക്ഷമ നശിച്ച് അജിത്ത് ഒരു ആരാധകന്റെ ഫോൺ തട്ടിപ്പറിച്ചു. 

തൊട്ടടുത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോണാണ് താരം തട്ടിപ്പറിച്ച് വാങ്ങിയത്. തുടർന്ന് ഇത് ബോ‍ഡി​ഗാർഡിനെ ഏൽപ്പിച്ചു. വോട്ട് ചെയ്ത് ഇറങ്ങിയ ശേഷം ആരാധകന് ഫോൺ തിരിച്ചു നൽകുന്നതും വിഡിയോയിലുണ്ട്. 

കൂടാതെ ചിത്രമെടുക്കാൻ തിരക്കുകൂട്ടുന്നവരോട് മാറി നിൽക്കാനും താരം പറയുന്നുണ്ട്. ഭാര്യ ശാലിനിക്കൊപ്പം എത്തിയാണ് താരം വോട്ടു ചെയ്തത്. തിരുവാണ്‍മിയൂരിലെ ബൂത്തിലാണ് അജിത്ത് വോട്ട് രേഖപ്പെടുത്താനെത്തിയത്. രാവിലെ 6.40 ഓടെ എത്തിയ താരം ക്യൂ നിന്നാണ് വോട്ട് ചെയ്തത്. താരത്തിന്റെ വരവ് അറിഞ്ഞ് ആരാധകർ കൂടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്