വിടാമുയർച്ചി എക്സ്
Entertainment

മങ്കാത്തയ്ക്ക് ശേഷം അജിത്തിനൊപ്പം അർജുൻ സർജ; വിടാമുയർച്ചി അപ്ഡേറ്റ്

ചിത്രത്തിൽ വില്ലനായാണ് അർജുനെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

അജിത് ചിത്രം വിടാമുയർച്ചിയുടെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. നടൻ അർജുൻ സർജയുടെ ക്യാരക്ടർ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. മുടി നീട്ടി വളർത്തിയ ലുക്കിലാണ് അർജുൻ സർജയെ ചിത്രത്തിൽ കാണാനാവുക. അജിത്തിനെയും പോസ്റ്ററിൽ കാണാം. ചിത്രത്തിൽ വില്ലനായാണ് അർജുനെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നീണ്ട 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം അജിത്തും അർജുൻ സർജയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടാമുയാർച്ചി. 2011 ൽ പുറത്തിറങ്ങിയ മങ്കാത്തയിലാണ് ഇരുവരും ഇതിനു മുൻപ് ഒന്നിച്ചെത്തിയത്. സൂപ്പർ താരങ്ങൾ ഒന്നിച്ചെത്തുന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. വിടാമുയ ർച്ചിയുടെ ഷൂട്ടിങ് ഓ​ഗസ്റ്റിൽ പൂര്‍ത്തിയാകുമെന്നാണ് വിവരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദീപാവലി റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോർട്ടുകൾ. തൃഷയാണ് ചിത്രത്തിൽ അജിത്തിന്റെ നായികയായെത്തുക. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ മഗിഴ് തിരുമേനിയും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി