Dileep, AJith Vinayaka 
Entertainment

'12 കോടിയെന്ന് പറഞ്ഞ് തുടങ്ങി, ചെലവായത് 35 കോടി; തിരിച്ച് കിട്ടിയത് മൂന്ന് കോടിയില്‍ താഴെ'; 'ബ്രാന്ദ'യെക്കുറിച്ച് നിര്‍മാതാവ്

നിര്‍മാതാവായ ഞാന്‍ ഒറ്റപ്പെട്ടു. സിനിമ വേണ്ട എന്ന് മനസു കൊണ്ട് വിചാരിച്ചതാണ്. ആ സിനിമ ഇതുവരെ വിറ്റ് പോയിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ദിലീപിന്റെ ബോക്‌സ് ഓഫീസിലേക്കുള്ള വന്‍ തിരിച്ചുവരവാകുമെന്ന് കരുതിയ ചിത്രമായിരുന്നു ബാന്ദ്ര. എന്നാല്‍ ചിത്രം വിജയം കണ്ടിട്ടില്ല. ബോളിവുഡ് നടി തമന്നയായിരുന്നു ചിത്രത്തിലെ നായിക. രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപിയായിരുന്നു ചിത്രമൊരുക്കിയത്. ബാന്ദ്ര മൂലം തനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് അജിത്ത് വിനായക.

12 കോടി ബജറ്റില്‍ ആരംഭിച്ച സിനിമയുടെ ബജറ്റ് 35 കോടിയിലെത്തിയെന്നും എന്നാല്‍ തിരിച്ചുകിട്ടിയത് മൂന്ന് കോടിയില് താഴെയാണെന്നുമാണ് അജിത് വിനായക പറയുന്നത്. സിനിമ തന്നെ വിട്ടാലോ എന്ന് വരെ ചിന്തിച്ചിരുന്നുവെന്നും അജിത് വിനായക പറയുന്നു. തന്റെ പുതിയ ചിത്രം ഹരിവരാസനത്തിന്റെ പൂജ ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

'അരുണ്‍ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര. അരുണ്‍ ഗോപിയെ എനിക്ക് പരിചയപ്പെടുത്തി തന്നത് ഡോക്ടര്‍ അമ്പാടിയാണ്. അദ്ദേഹം പരിചയപ്പെടുത്തി തന്ന സമയത്ത് എന്നോട് പറഞ്ഞത് 12 കോടി ബജറ്റിലുള്ള സിനിമയാണ്. പിന്നീട് അദ്ദേഹത്തെ മാറ്റി 17 കോടി ബജറ്റുള്ള സിനിമയായി. ഏത് സിനിമയാണെങ്കില്‍ രണ്ട് കോടിയുടെ അപ്പുറത്ത് പ്രിന്റ് ആന്റ് പബ്ലിസിറ്റിയാകും. 17 കോടി കടന്നപ്പോള്‍ ഞാന്‍ ഷൂട്ട് കാണാന്‍ പോയി. ഒരു കാരണവശാലും മുന്നോട്ട് പോകില്ല, എനിക്ക് പറ്റത്തില്ല, എന്റെ കയ്യില്‍ സാമ്പത്തികമില്ല എന്ന് ഞാന്‍ പറഞ്ഞു.

അജിത്തേട്ടന്‍ ഒരു കാരണവശാലും പേടിക്കണ്ട. 21 കോടിയ്ക്ക് ഈ പടം തീര്‍ത്തിരിക്കും എന്ന് എനിക്ക് എഴുതി ഒപ്പിട്ടു തന്നു. പേപ്പര്‍ എന്റെ കയ്യിലുണ്ട്. 21 കോടിയായിട്ടും സിനിമ തീര്‍ന്നില്ല. വീണ്ടും സംവിധായകനുമായിട്ട് ഇരുന്നു. ഇങ്ങനെ പോയാല്‍ ബുദ്ധിമുട്ടാകും എന്ന് ഞാന്‍ പറഞ്ഞു. നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ നന്നായി സിനിമ പോകുമെന്നും ബജറ്റ് 24 കോടിയില്‍ നില്‍ക്കുമെന്നും പറഞ്ഞു.പക്ഷെ 24 കോടിയിലും നിന്നില്ല. സിനിമ തീരുമ്പോള്‍ ഏകദേശം 35 കോടിയായി. ആ സിനിമയില്‍ നിന്നും എനിക്ക് കിട്ടിയതാകട്ടെ 3 കോടിയില്‍ താഴെയും. അത്രയും പൈസയും നഷ്ടമായി.

നിര്‍മാതാവായ ഞാന്‍ ഒറ്റപ്പെട്ടു. സിനിമ വേണ്ട എന്ന് മനസു കൊണ്ട് വിചാരിച്ചതാണ്. മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയായി. പൈസ വാങ്ങുമ്പോള്‍ വേറൊരു മുഖമാണ്. ബാന്ദ്രയുടെ കാര്യം പറയണം എന്ന് കരുതി പറയുന്നതാണ്. ഒരു മനുഷ്യന്റെ ആയിരം രൂപ പോയാലും അവന്‍ അങ്ങനെ ഉണ്ടാക്കുന്ന പൈസയാണ്. എനിക്ക് നഷ്ടം 30 കോടിയലധികമാണ്. ആ സിനിമ ഇതുവരെ വിറ്റ് പോയിട്ടില്ല. സംവിധായകന്‍ വീണ്ടും സിനിമ ചെയ്യുന്നുണ്ട്. അതാണ് മലയാള സിനിമ. രണ്ടോ മൂന്നോ നിര്‍മാതാക്കള്‍ തൊലഞ്ഞാലും അവരെക്കൊണ്ട് സിനിമയെടുക്കാന്‍ വീണ്ടും നിര്‍മാതാക്കള്‍ വരും. അവര്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കും. എല്ലാം കഴിയുമ്പോള്‍ കരയാന്‍ നമ്മള്‍ മാത്രമേ കാണൂ. കരയാത്ത ദിവസങ്ങള്‍ ചുരുക്കമാണ്.

AJith Vinayaka lashes out at director of Bandra. He lost more than 30 crore with the Dileep starrer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങൾ തീരുമാനമെടുത്തില്ലെങ്കിൽ ഞങ്ങൾ തീരുമാനിക്കും'; ധാരാ സിങിൻറെ ശിക്ഷാ ഇളവിൽ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

'50 ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല'; എന്ന് അഖില്‍ മാരാര്‍; ആ കണ്ണീര്‍ തുടച്ചിട്ട് പറയൂവെന്ന് കമന്റ്

ഇനി മുട്ട കഴിക്കാത്തതിൽ ടെൻഷൻ വേണ്ട, പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

'ലോകത്ത് അങ്ങനെയുള്ള ആള്‍ക്കാരുണ്ട്, നിനക്ക് മാത്രം എന്താണ് പ്രശ്‌നം'; കൊല്ലത്ത് നഗ്‌നദൃശ്യങ്ങള്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്