'മാറ്റങ്ങളെ സ്വീകരിക്കാനും യാത്രയെ വിശ്വസിക്കാനും ഈ വർഷം എന്നെ പഠിപ്പിച്ചു'; പുത്തൻ വിശേഷവുമായി സാമന്ത

ഉടൻ എല്ലാവരുമായി പങ്കുവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
Samantha
Samanthaഎക്സ്
Edited By:
Updated on
1 min read

നടി സാമന്തയും സോണി ലിവ് തമിഴും ഒന്നിക്കുന്ന പുതിയ സഹകരണ പ്രഖ്യാപനം ശ്രദ്ധ നേടുന്നു. 2026 ൽ പുതിയ തുടക്കങ്ങളും വ്യത്യസ്തമായ ക്രിയേറ്റീവ് പരീക്ഷണങ്ങളും ഏറ്റെടുത്ത സാമന്ത, തന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയ അധ്യായത്തിന് തുടക്കമിടാനൊരുങ്ങുകയാണ്.

ധീരമായ തീരുമാനങ്ങളിലൂടെയും വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകളിലൂടെയും എന്നും ശ്രദ്ധ നേടിയിട്ടുള്ള താരത്തിന്റെ പുതിയ നീക്കവും ഇതിനോടകം തന്നെ ആരാധകർക്കിടയിൽ കൗതുകമുണർത്തിയിരിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒരു പുതിയ സംരംഭത്തിനായാണ് ഇരുവരും കൈകോർക്കുന്നതെന്നാണ് സൂചന.

സാമന്തയുടെ താരമൂല്യവും മികച്ച കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലുള്ള സോണി ലിവിന്റെ പ്രതിബദ്ധതയും ചേരുന്ന ഈ സഹകരണം വലിയ പ്രതീക്ഷകളാണ് ഉയർത്തുന്നത്. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

"മാറ്റങ്ങളെ സ്വീകരിക്കാനും യാത്രയെ വിശ്വസിക്കാനും പുതിയ തുടക്കങ്ങളെ സ്വാഗതം ചെയ്യാനും ഈ വർഷം എന്നെ പഠിപ്പിച്ചു. സോണി ലിവ് തമിഴിനൊപ്പം ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഞങ്ങൾ വളരെ ആവേശകരമായ ഒന്നിനു വേണ്ടി പ്രവർത്തിക്കുകയാണ്. അത് ഉടൻ എല്ലാവരുമായി പങ്കുവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.”- സാമന്ത പറഞ്ഞു.

Samantha
'ജസ്റ്റ് മാരീഡ്!' മൂന്ന് വർഷത്തെ പ്രണയം; ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെൽസിയും വിവാഹിതരായി
Samantha
'എത്ര പിആർ നൽകിയാലും ഇന്ന് സായ് എത്തിയ ഇടത്ത് എത്താൻ കഴിയില്ല; അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'
Samantha
'ധ്യാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്'; അമ്മയുടെ നേതൃത്വം ചെറുപ്പക്കാര്‍ ഏറ്റെടുക്കണമെന്ന് മാല പാര്‍വതി
Summary

Samantha team up with Sony Liv.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com