ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'കരിയറില്‍ ഒരു പ്ലാനിങ്ങുമില്ലാതെ എങ്ങും എത്താതെ പോയ നടന്‍'; മറുപടിയുമായി അജ്മൽ അമീർ

തമിഴ് ചിത്രമായ ‘കോ’ വലിയ വിജയമായിട്ടും മോശം പടങ്ങളില്‍ തലവച്ച് അജ്മൽ തന്റെ കരിയർ നശിപ്പിച്ചു എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

2007 ൽ റിലീസ് ചെയ്ത പ്രണയകാലത്തിലൂടെയാണ് അജ്മൽ അമീർ സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു, എന്നാൽ ശക്തമായ സാന്നിധ്യമാകാൻ അജ്മലിന് ആയില്ല. അതിനിടെ സോഷ്യൽ മീഡിയയിലൂടെയുള്ള വിമർശനത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

കരിയറിൽ ഒരു പ്ലാനിങ്ങും ഇല്ലാത്തതു കാരണം എങ്ങും എത്താതെ പോയ നടന്‍ എന്നായിരുന്നു വിമർശനം. തമിഴ് ചിത്രമായ ‘കോ’ വലിയ വിജയമായിട്ടും മോശം പടങ്ങളില്‍ തലവച്ച് അജ്മൽ തന്റെ കരിയർ നശിപ്പിച്ചു എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്. കുടംബത്തിന് കൊടുത്ത വാക്ക് നിറവേറ്റാനാണ് സിനിമയിൽ നിന്ന് മാറി നിന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി. കുറച്ച് നല്ല സിനിമകള്‍ ചെയ്തുകഴിഞ്ഞ് എന്റെ പിജി പഠനം പൂര്‍ത്തിയാക്കുമെന്നും ഡോക്ടറായി തുടര്‍ന്ന് ജോലി ചെയ്യുമെന്നും കുടുംബത്തിന് വാക്കുകൊടുത്തിരുന്നു. കോ ചെയ്തതിന് ശേഷം പിജി പഠനത്തിനായി പോയെന്നാണ് താരം കുറിച്ചത്. ഇപ്പോൾ താൻ വീണ്ടും സിനിമയിൽ സജീവമാവുകയാണെന്നും അജ്മൽ കൂട്ടിച്ചേർത്തു. 

'പാന്‍ ഇന്ത്യ ലെവലില്‍ റീച്ച് കിട്ടിയിട്ടും മോശം പടത്തിന് തലവച്ചു'

‘തന്റെ കരിയറില്‍ ഒരു പ്ലാനിങ് ഇല്ലാഞ്ഞതു കൊണ്ട് എങ്ങും എത്താതെ പോയ നടന്‍ – അജ്മല്‍ അമീര്‍. ‘കോ’ പോലെ ഒരു ചിത്രം പാന്‍ ഇന്ത്യ ലെവലില്‍ റീച്ച് കിട്ടിയിട്ടും ‘ലക്കി ജോക്കേഴ്‌സ്’ എന്ന പടത്തില്‍ പോയി തലവച്ചു. കുറച്ച് വിഷമത്തോടെയാണിത് എഴുതുന്നത്. ഇനി വരുന്ന പിശാശ് 2 ഒക്കെ ആ പഴയ പ്രതാപത്തിലേക്ക് അജ്മലിനെ തിരികെ കൊണ്ടു വരട്ടെ.’ എന്നാണ് സിനിമ ​ഗ്രൂപ്പിൽ വന്ന പോസ്റ്റ്. അതിന് താഴെ നിരവധി പേർ കമന്റുമായി എത്തിയിരുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിശദീകരണവുമായി അജ്മൽ തന്നെ രം​ഗത്തെത്തിയത്. 

അജ്മൽ അമീറിന്റെ മറുപടി ഇങ്ങനെ

പ്രിയപ്പെട്ടവരെ, നിങ്ങളുടെ എല്ലാവരുടെയും കമന്റ് വായിച്ചു. നിങ്ങളുടെ കരുതലിനും പിന്തുണക്കും സ്നേഹത്തിനും നന്ദി. കുടുംബമാണ് എന്നും എന്റെ ഫസ്റ്റ് ചോയ്സ്. കുറച്ച് നല്ല സിനിമകള്‍ ചെയ്തുകഴിഞ്ഞ് എന്റെ പിജി പഠനം പൂര്‍ത്തിയാക്കുമെന്നും ഡോക്ടറായി തുടര്‍ന്ന് ജോലി ചെയ്യുമെന്നും ഞാന്‍ എന്റെ കുടുംബത്തിന് കൊടുത്ത വാക്കായിരുന്നു. ‘കോ’ ചെയ്ത ശേഷം ഞാന്‍ പിജി പഠനത്തിന് വേണ്ടി പോയി. അതുകൊണ്ട് ഒരുപാട് നല്ല സിനിമകള്‍ തമിഴിലും മലയാളത്തിലും നഷ്ടമായി. ‘കോ’ പോലൊരു വലിയ ഹിറ്റ് നല്‍കിയ ശേഷം ഞാന്‍ അപ്രത്യക്ഷനായി എന്ന് എല്ലാ സിനിമാക്കാരും മാധ്യമരംഗത്തുള്ളവരും പരാതി പറഞ്ഞിരുന്നു.

സിനിമയുടെ ചിന്തയുമായി നടന്നാല്‍ എനിക്ക് എന്റെ പിജി പഠനം പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നു. സിനിമയില്ലാതെ ഞാന്‍ ഒന്നുമല്ല, എന്ന് എന്റെ കുടുംബത്തെ പറഞ്ഞ് മനസിലാക്കിക്കാന്‍ ഞാന്‍ മൂന്ന് വര്‍ഷമെടുത്തു. അങ്ങനെ ‘വൈറ്റ് മാറ്റര്‍’ എന്ന ഹിന്ദി വെബ്സീരിസ് ചെയ്തുകൊണ്ട് ഞാന്‍ വീണ്ടും ആരംഭിച്ചു. ലേറ്റസ്റ്റ് റിലീസായി ഇപ്പോള്‍ നെട്രിക്കണ്ണും. എനിക്ക് സിനിമയില്‍ പിന്തുണയൊന്നുമില്ല. ഞാന്‍ മാത്രം, ദൈവവും പിന്നെ എന്റെ ആദ്യ സിനിമ മുതല്‍ എന്നെ പിന്തുണക്കുന്ന ചില നല്ല മനുഷ്യരും. ചിലപ്പോള്‍ നിങ്ങളുടെയൊക്കെ പ്രാർഥന കൊണ്ടായിരിക്കും ഞാനിപ്പോള്‍ തുടര്‍ച്ചയായി മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്യുന്നുണ്ട്. ഫെബ്രുവരി 20 മുതല്‍ ഞാന്‍ പ്രധാന കഥാപാത്രമാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയാണ്. പാന്‍ ഇന്ത്യ തലത്തിലായിരിക്കും ഇതിന്റെ റിലീസ്. ജോഷി സാറിന്റെ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT