ധ്യാനും അജുവും, ബേസില്‍ ഫെയ്സ്ബുക്ക്
Entertainment

'ഫുള്‍ സ്‌കില്‍സ് പുറത്തിറക്കാന്‍ പറ്റിയില്ല'; കാവിലെ പാട്ടുമത്സരത്തില്‍ കാണാമെന്ന് ബേസില്‍, ധ്യാനിന് മുന്നറിയിപ്പുമായി അജു

ബേസില്‍ നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ഷോട്ടാണ് താരം പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററില്‍ എത്തുകയാണ്. വന്‍ തീരനിരയിലാണ് ചിത്രം എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ് തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. അടുത്തിടെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ധ്യാന്‍ ശ്രീനിവാസന്റേയും ബേസിലിന്റേയും അടിയായിരുന്നു ഹൈലൈറ്റ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഇതുമായി ബന്ധപ്പെട്ട് അജു വര്‍ഗീസ് പങ്കുവച്ച പോസ്റ്റാണ്.

അഭിമുഖത്തിലെ ധ്യാനിന്റേയും ബേസിലിന്റേയും വാക്‌പോര് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ട്രോള്‍ വിഡിയോ അജു പങ്കുവച്ചിരുന്നു. അത് ബേസിലിനും അയച്ചിരുന്നു. അതിന് ബേസില്‍ നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ഷോട്ടാണ് താരം പോസ്റ്റ് ചെയ്തത്. 'കണ്ണ് വയ്യാത്തതുകൊണ്ട് എന്റെ ഫുള്‍ സ്‌കില്‍സ് അങ്ങോട്ട് പുറത്തിറക്കാന്‍ പറ്റിയില്ല. ഇല്ലെങ്കി കാണാമായിരുന്നു. അവനെ ഞാന്‍ പൂര്‍ണമായി തറ പറ്റിച്ചേനെ'- എന്നായിരുന്നു ബേസിലിന്റെ മറുപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാവിലെ പാട്ട് മത്സരത്തിന് കാണാമെന്നു ബേസില്‍. ധ്യാനേ.. എന്ന് സൈക്കോ ബാച്ചേ- എന്ന കുറിപ്പിലാണ് താരം സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചത്. എന്തായാലും ആരാധകര്‍ക്കിടയില്‍ വന്‍ വൈറലാവുകയാണ് പോസ്റ്റ്. നിരവധി പേരാണ് രസികന്‍ കമന്റുമായി എത്തുന്നത്. അജുവും നിവിനും കൂടി വേണമായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങളുടെ ചില നഗ്‌ന സത്യങ്ങള്‍ ധ്യാന്‍ വിളിച്ചു പറയും എന്നുള്ള പേടി ഉള്ളതുകൊണ്ടാണ് നിങ്ങള്‍ ഇന്റര്‍വ്യൂവില്‍ നിന്നും മാറിനിന്നത് എന്ന കരക്കമ്പി ഉണ്ട്- എന്നാണ് മറ്റൊരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും