വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് അജു വർഗീസ്. കോമഡി റോളുകളിലാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ കാരക്ടർ റോളുകളിലൂടെ മലയാളത്തിൽ തിളങ്ങി നിൽക്കുകയാണ് അജു. സാജൻ ബേക്കറി, ലവ് അണ്ടർ കൺസ്ട്രക്ഷൻ, കേരള ക്രൈം ഫയൽസ്, സ്താനാർത്തി ശ്രീക്കുട്ടൻ, പറന്ത് പോ തുടങ്ങിയ പ്രൊജക്ടുകളിലൂടെ അജു എന്ന നടനെ പ്രേക്ഷകർ കൂടുതൽ അറിഞ്ഞു.
ഇപ്പോഴിതാ താൻ സിനിമയുടെ തിരക്കഥ കേൾക്കാറില്ലെന്ന് പറയുകയാണ് അജു. വലിയ സിനിമകളേക്കാൾ ചെറിയ സിനിമകൾ ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അജു വർഗീസ് പറഞ്ഞു.
"പുതിയതായി കടന്നുവരുന്ന ആളുകളുടെ പരീക്ഷണങ്ങളെ ഞാൻ എന്നും അഭിനന്ദിക്കാറുണ്ട്. നമ്മളും ഒരിക്കൽ അങ്ങനെയാണല്ലോ തുടങ്ങിയത്. നമ്മൾ സമീപിച്ചതും അങ്ങനെയാണ്. ചെറുതിനോട് എനിക്കെന്നും ഒരു കൊതിയുണ്ട്. അഞ്ചാറ് വർഷം മുൻപ് മലയാളത്തിൽ ഏറ്റവും കൂടുതൽ ബിസിനസ് ചെയ്ത പടമായിരുന്നു ലവ് ആക്ഷൻ ഡ്രാമ.
ഏത് സിനിമയ്ക്ക് മുകളിലായിരുന്നു അതിന്റെ സാറ്റ്ലൈറ്റ് ഡീൽ ഞങ്ങൾ ലോക്ക് ചെയ്തതെന്ന് എനിക്ക് പേരെടുത്ത് പറയേണ്ട കാര്യമില്ല. അന്നത്തെ ഏറ്റവും മുകളിൽ നിന്ന സിനിമയേക്കാൾ മുന്നിലായിരുന്നു അതിന്റെ ഓവർസീസ് ഒക്കെ ലോക്ക് ചെയ്തത്. അന്ന് ഞാൻ സാജൻ ബേക്കറി ചെയ്തിട്ടുണ്ടായിരുന്നു.
വലിയ സിനിമകൾ ചെയ്യാം, പക്ഷേ എനിക്ക് ചെയ്യാൻ എപ്പോഴും ഇഷ്ടം ചെറിയ സിനിമകളാണ്. അതിന്റെ ഒരു കാരണം ആവശ്യമില്ലാത്ത തലവേദന ഇല്ല എന്നതാണ്. എന്നാൽ നമുക്ക് എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും ചെയ്യാം. അതുകൊണ്ടാണ് ഒരു പരിധി വരെ ഞാൻ തിരക്കഥ കേൾക്കാൻ നിൽക്കാത്തത്.
മുഴുവൻ ഉത്തരവാദിത്വവും എന്റെ തലയിൽ വരുന്ന പോലെ തോന്നും. എന്നാൽ ഈ ഷോട്ടിന് എന്ത് വേണം എന്ന് മാത്രം പറഞ്ഞാൽ ആ ആക്ഷനും കട്ടിനുമിടയിൽ ഞാൻ എന്ത് ചെയ്യണം എന്ന് മാത്രം ഞാൻ ചിന്തിച്ചാൽ മതി. ഒരു സമയം ഒരു കാര്യം ചെയ്യുന്നതാണ് എനിക്ക് കുറച്ചു കൂടി എളുപ്പം". - അജു വർഗീസ് പറഞ്ഞു.
Cinema News: Actor Aju Varghese says he doesn't listen to full screenplays.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates