വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

സിംഹത്തിനോട് വിശേഷം തിരക്കി അജു വർ​ഗീസ്, വൈറലായി വിഡിയോ

മൃ​​ഗശാലയിൽ നിന്നു സിംഹത്തിനൊപ്പമുള്ളതാണ് വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലൂടെ രസകരമായ വിഡിയോകളും ചിത്രങ്ങളും പങ്കുവച്ച് ആരാധകരുടെ കയ്യടി നേടാറുള്ള നടനാണ് അജു വർ​ഗീസ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് അജു പങ്കുവച്ച വിഡിയോ ആണ്. മൃ​​ഗശാലയിൽ നിന്നു സിംഹത്തിനൊപ്പമുള്ളതാണ് വിഡിയോ. 

ചില്ലുകൂട്ടിൽ കിടക്കുന്ന സിംഹത്തോടെ കുശലം ചോദിക്കുന്ന അജുവിനെയാണ് വിഡിയോയിൽ കാണുന്നത്. അജുവിനെ കണ്ടതും അടുത്തേക്ക് വന്ന സിംഹം കണ്ണാടിക്കടുത്ത് തന്നെ കിടക്കുന്നതും വീഡിയോയിൽ കാണാം. 'നീ പൊന്നപ്പനല്ലടാ തങ്കപ്പനാ.. തങ്കപ്പൻ!' എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മാന്നാര്‍ മത്തായി സ്പീകിങ്ങി'ൽ ജനാർദ്ദനന്റെ ഹിറ്റ് ഡയലോ​ഗും വിഡിയോയിൽ കേൾക്കാം. 

എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയാണ് വിഡിയോ. ഗ്ലാസ് ഇല്ലായിരുന്നെങ്കിൽ എന്റെ ശിവനെ എന്നായിരുന്നു ഒരാളുടെ കമന്റ്. രണ്ട് സിംഹങ്ങൾ എന്നാണ് മറ്റൊരാൾ‍ കമന്റ് ചെയ്തത്. ഇവനെ കിട്ടിയിരുന്നെങ്കിൽ ഒരു മാസം റസ്റ്റ് എടുക്കാമായിരുന്നു എന്നാണ് സിംഹം ഇപ്പോൾ ചിന്തിക്കുന്നതെന്നും ഒരാൾ കമന്റ് ചെയ്തു. നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സാറ്റര്‍ഡേ നൈറ്റ്' എന്ന ചിത്രമാണ് അജുവിന്‍റേതായി റിലീസിനൊരുങ്ങുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധായകന്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT