അഖിൽ മാരാരും കുടുംബവും/ ഫെയ്സ്ബുക്ക് 
Entertainment

അവരുടെ ഉദ്ദേശം കുടുംബത്തിന്റെ സന്തോഷവും സമാധാനവും കളയാൻ, അതുകൊണ്ട് ഇങ്ങോട്ടു വരണ്ട; വിഡിയോയുമായി അഖിൽ മാരാർ

'ഇവരുടെ ഉദ്ദേശ്യം എന്തെങ്കിലും കാര്യം പറഞ്ഞ് ഈ കുടുംബത്തിലെ സന്തോഷവും സമാധാനവും നശിപ്പിക്കുക എന്നതാണ്'

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിൽ തനിക്കും കുടുംബത്തിനുമെതിരെ വരുന്ന വിമർശനങ്ങളിൽ മറുപടിയുമായി ബി​ഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ. ഭാര്യ ലക്ഷ്മിക്കും മക്കൾക്കുമൊപ്പമുള്ള വിഡിയോയ്ക്കൊപ്പമായിരുന്നു മറുപടി. തന്റെ കുടുംബത്തിലെ സന്തോഷവും സമാധാനവും നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കുറച്ചുപേർ ഇറങ്ങിയിട്ടുണ്ട്. എന്നാൽ തന്റെ കുടുംബ കാര്യങ്ങളിൽ അഭിപ്രായം പറയാൻ ആരും വരണ്ടെന്ന് അഖിൽ മാരാർ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഭാര്യയ്ക്കൊപ്പം അഖിൽ മാരാർ നൽകിയ അഭിമുഖമാണ് വിമർശനങ്ങൾക്ക് കാരണമായത്. ലക്ഷ്മിയെ പൊതുഇടത്തിൽ അപമാനിച്ചു എന്നായിരുന്നു വിമർശനം. അഖിൽ ഭാര്യയെ ഭരിക്കുന്നുവെന്നും താഴ്ത്തിക്കെട്ടി സംസാരിക്കുന്നു എന്നെല്ലാം പറഞ്ഞുകൊണ്ട് കമന്റുകൾ വന്നു. ഇതോടെയാണ് താരം കുടുംബസമേതം മറുപടിയുമായി എത്തിയത്.  ‘കുടുംബം കലക്കികളോടു പറയാനുള്ളത്’ എന്നായിരുന്നു വിഡിയോയുടെ തലക്കെട്ട്. 

'മറ്റുള്ള കുടുംബങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്നത് കാണുമ്പോള്‍ ചൊറിച്ചില്‍ വരുന്ന ചിലര്‍ വന്ന് കമന്‍റ് ഇടുന്നു. ‘ലക്ഷ്മിക്ക് ഞാൻ ബഹുമാനം കൊടുക്കുന്നില്ല’ എന്നാണ് ഇവർ പറയുന്നത്. എന്നെ വെറുക്കുന്നവരും എന്റെ ഫാന്‍സും തമ്മില്‍ ഇതിന്‍റെ പേരില്‍ തല്ലാണ്. എന്‍റെ ഹേറ്റേഴ്സ് ഇപ്പോള്‍ എന്റെ ഭാര്യയുടെ ഫാന്‍സാണ്. ഇവരുടെ ഉദ്ദേശ്യം എന്തെങ്കിലും കാര്യം പറഞ്ഞ് ഈ കുടുംബത്തിലെ സന്തോഷവും സമാധാനവും നശിപ്പിക്കുക എന്നതാണ്. മറ്റുള്ളവരുടെ ജീവിതം തകർക്കാൻ നടക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല. പോയി നീയൊക്കെ നിന്‍റെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ നോക്കടാ എന്നാണ് ഇത്തരക്കാരോട് എനിക്ക് പറയാനുള്ളത്.'- അഖിൽ മാരാർ പറഞ്ഞു. 

അഖിൽ മോശമായാണ് പെരുമാറുന്നത് എന്ന് തനിക്ക് നിരവധിപേർ മെസേജുകൾ അയക്കുന്നുണ്ട് എന്ന് ലക്ഷ്മി വിഡിയോയിൽ പറയുന്നുണ്ട്. കാര്യമായ വിമര്‍ശനം ഉന്നയിച്ചാല്‍ അത് ഉള്‍കൊള്ളാനുള്ള ബോധം തനിക്കുണ്ടെന്നും തിരുത്താനുള്ള കാര്യം ആണെങ്കില്‍ അത് സ്വീകരിക്കുമെന്നും അഖിൽ വ്യക്തമാക്കി. 'ഞാന്‍ എങ്ങനെയാണ് ഭാര്യയോടും മക്കളോടും പെരുമാറുന്നത് എന്ന് അവര്‍ക്ക് അറിയാം. ഞാൻ അവരെ, എടി, പോടീ, നീ എന്നൊക്കെ തന്നെയാണ് വിളിക്കുന്നത്. സ്നേഹമുള്ളയിടത്ത് പരസ്പരം കളിയാക്കലുകളും വഴക്കുകളുമൊക്കെ ഉണ്ടാകും. അതൊക്കെ ആസ്വദിച്ചാണ് ഓരോ കുടുംബവും മുന്നോട്ട് പോകുന്നത്. അല്ലാതെ എന്തെങ്കിലും പറഞ്ഞാല്‍ കളിയാക്കി പൊതുമധ്യത്തിൽ അപമാനിച്ചു എന്നൊക്കെ പറയുന്നത് ശരിയല്ല. അല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പൊളിറ്റിക്കല്‍ കറക്ടനസ് അല്ല ജീവിതം.'- അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വതന്ത്ര്യയായി ജീവിക്കണം എന്നാണ് താൻ എപ്പോഴും പറയാറുള്ളതെന്നും എന്നാൽ അവൾ ഇഷ്ടപ്പെടുന്നത് എന്നെ ആശ്രയിച്ച് ജീവിക്കാനാണ്. ഞാൻ ടാറ്റൂ ചെയ്തിട്ടും അവളെക്കൊണ്ട് മുടി സ്ട്രെയ്റ്റൻ ചെയ്യിക്കുന്നില്ല എന്നൊക്കെ പറയുന്നവരുണ്ട്. മുടിപൊട്ടിപ്പോവുന്ന അവസ്ഥ അവൾക്കുണ്ട്. തൈറോയിഡ് പ്രശ്നമുള്ളതിനാൽ മുടികൊഴിച്ചിലുമുണ്ട്. മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കും എന്നതുകൊണ്ടാണ് അത് ഞാൻ പറഞ്ഞത്. അവൾക്ക് ഇഷ്ടമുള്ളതാണ് അവൾ ചെയ്യുന്നത്. അവൾക്ക് ഇഷ്ടമുള്ള ജീവിതമാണ് അവൾ ജീവിക്കുന്നത്. അവള്‍ക്ക് ഈ ജീവിതത്തിലാണ് താല്‍പര്യം. നിങ്ങൾക്ക് ഇഷ്ടമുള്ള ജീവിതം നിങ്ങളും ജീവിക്കൂ. നിങ്ങളുടെ സന്തോഷമാണ് ലോകത്തുള്ള എല്ലാവരുടെയും സന്തോഷം എന്ന് കരുതരുത്. 

ഞാൻ ടോക്സിക്കായ വ്യക്തിയാണെങ്കിൽ ലക്ഷ്മി തനിക്കൊപ്പം നിൽക്കുമോ എന്നും അഖിൽ ചോദിക്കുന്നു. ലക്ഷ്മിയുടെ അമ്മ വക്കീലാണെന്നും താൻ മോശമായി പെരുമാറിയാൽ എനിക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് അവർക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അറിയാവുന്ന പലകാര്യങ്ങൾക്കും ലക്ഷ്മിക്ക് അറിവുണ്ടാകില്ല. ഞങ്ങൾ കാലങ്ങളായി ഇങ്ങനെ തന്നെ ജീവിക്കുന്നവരാണ്. ഇതൊക്കെ ഞങ്ങളുടെ അയൽപക്കക്കാരും സുഹൃത്തുക്കളുമൊക്കെ കാണുന്നതാണ്. അവർക്കൊന്നും തോന്നാത്ത കാര്യങ്ങൾ നിങ്ങൾക്ക് തോന്നുന്നതെന്താണ്. വല്ലാത്തൊരു തോന്നലാണ്, ആ തോന്നലും കൊണ്ട് വേറെ ഏതെങ്കിലും കുടുംബം കലക്കാൻ പോകൂ ഇങ്ങോട്ടു വരണ്ട.- അഖിൽ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT