രജനിയുടെ ജയിലര്‍ വില്ലന്‍! മലയാളം ജയിലറിന് തിയറ്റര്‍ കിട്ടുന്നില്ലെന്ന് സംവിധായകന്‍, ഒറ്റയാള്‍ സമരത്തിന്

തന്റെ സിനിമകള്‍ക്ക് കേരളത്തില്‍ തിയറ്ററുകള്‍ കിട്ടുന്നില്ല എന്നാണ് അദ്ദേഹം ആരോപിക്കുന്നത്
മലയാളം ജയിലറിന്റെ പോസ്റ്റർ, ജയിലറിൽ രജനീകാന്ത്
മലയാളം ജയിലറിന്റെ പോസ്റ്റർ, ജയിലറിൽ രജനീകാന്ത്

ജനീകാന്ത് ആരാധകരെ ആവേശത്തിലാക്കിക്കൊണ്ടാണ് ജയിലര്‍ തിയറ്ററില്‍ എത്തിയത്. എന്നാല്‍ മലയാളത്തില്‍ നിന്ന് മറ്റൊരു ജയിലര്‍ കൂടി കേരളത്തിലെ തിയറ്ററുകളില്‍ എത്തി. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കിര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്ന ജയിലര്‍. ഇപ്പോള്‍ കേരളത്തിലെ തിയറ്ററുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സക്കിര്‍. 

തന്റെ സിനിമകള്‍ക്ക് കേരളത്തില്‍ തിയറ്ററുകള്‍ കിട്ടുന്നില്ല എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയാണ് രജനീ ചിത്രത്തിനെതിരെ ഒറ്റയാള്‍ പോരാട്ടത്തിലാണ് അദ്ദേഹം. തന്റെ സിനിമയ്ക്ക് തിയറ്റര്‍ തരാതെ രജനിയുടെ ജയിലര്‍ക്ക് കൂടുതല്‍ സ്‌ക്രീനുകള്‍ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സിനിമയുടെ നിര്‍മാതാവ് കൂടിയാണ് സക്കിര്‍. സിനിമയ്ക്കായ് അഞ്ച് കോടി രൂപയാണ് അദ്ദേഹം മുടക്കിയത്. വീട് പണയംവെച്ചും മകളുടെ സ്വര്‍ണം വിറ്റുമാണ് ഈ പണമുണ്ടാക്കിയത്. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചിന്തയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിതരണക്കാരുടെ നിര്‍ബന്ധപ്രകാരമാണ് രജനീ ചിത്രത്തിനൊപ്പം റിലീസ് തീരുമാനിച്ചത് എന്നാണ് സക്കിര്‍ പറയുന്നത്. രജനീ ചിത്രത്തിന് ശേഷം റിലീസ് ചെയ്യാനിരുന്നാല്‍ സിനിമ പരാജയമാകുമെന്നാണ് അവര്‍ പറഞ്ഞതെന്നും അദ്ദേഹം ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

2021ലാണ് സക്കിര്‍ ജെയിലര്‍ എന്ന പേര് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് രജനീ ചിത്രം പ്രഖ്യാപിച്ചതോടെ മലയാളത്തില്‍ മറ്റൊരു പേരില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി അദ്ദേഹം സണ്‍ പിക്‌ചേഴ്‌സിനെ സമീപിച്ചു. എന്നാല്‍ ഇത് ഫലം കണ്ടില്ല. തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണം എന്നാവശ്യവുമായി കേരള ഫിലിം ചേമ്പറിന് പരാതി നല്‍കി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com