'മദ്യപനല്ലായിരുന്നെങ്കിൽ ഞാൻ നല്ലൊരു മനുഷ്യനും നടനുമായേനെ': രജനീകാന്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2023 03:09 PM  |  

Last Updated: 02nd August 2023 03:10 PM  |   A+A-   |  

rajinikanth

രജനീകാന്ത്/ഫോട്ടോ: ഫെയ്സ്ബുക്ക്

 

ന്ത്യൻ സിനിമയിലെ തന്നെ സൂപ്പർതാരമാണ് രജനീകാന്ത്. താരത്തിന്റെ ഓരോ സിനിമകൾക്കും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ തന്റെ മദ്യപാനശീലത്തേക്കുറിച്ച് രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മദ്യപനല്ലായിരുന്നെങ്കിൽ താനൊരു നല്ല മനുഷ്യനും നടനുമായേനെ എന്നാണ് രജനീകാന്ത് പറഞ്ഞത്. 

സ്ഥിരമായുള്ള മദ്യപാനശീലം ഒഴിവാക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പാർട്ടിയിലും മറ്റും ഇടയ്ക്ക് മദ്യപിക്കുന്നത് പ്രശ്നമല്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഈ പരാമർശം വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരു രീതിയിലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കരുത് എന്നാണ് ആരാധകരോട് പറഞ്ഞത്. പുതിയ ചിത്രമായ ജെയിലറിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

വർഷങ്ങൾക്ക് മുൻപ് അസുഖ ബാധിതനായതോടെയാണ് രജനീകാന്ത് മദ്യപാനവും പുകവലിയും ഉപേക്ഷിച്ചത്. മുൻപൊരിക്കൽ താരം തന്റെ ജീവിതം ആരോ​ഗ്യകരവും മനോഹരവുമാക്കിയതിന് ഭാര്യ ലതയ്ക്ക് നന്ദി പറഞ്ഞിരുന്നു. 

നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം ജയിലർ ഇന്നാണ് തിയറ്ററിൽ എത്തിയത്. ആദ്യമായി മോഹൻലാൽ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തിലെ നായിക. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്നത്.