Akhil Sathyan  ഫെയ്സ്ബുക്ക്
Entertainment

'നിവിൻ ആണ് അജുവിനെ നിർദേശിച്ചത്; ആ കോമ്പിനേഷൻ തിരിച്ചു വന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം'

അവര്‍ ഒന്നിച്ചുള്ള ഓരോ സീനും ഞാനേറെ ആസ്വദിച്ചാണ് ഷൂട്ട് ചെയ്തിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 25 ന് ചിത്രം തിയറ്ററുകളിലെത്തും. ഹൊറര്‍ കോമഡി ഴോണറിലെത്തുന്ന ചിത്രത്തില്‍ നിവിന്‍ പോളിക്ക് പുറമേ വന്‍താര നിര തന്നെയുണ്ട്.

ഇപ്പോള്‍ സര്‍വ്വം മായയെ കുറിച്ച് സംസാരിക്കുകയാണ് അഖില്‍ സത്യന്‍. "ഈ സിനിമയില്‍ തനിക്കേറ്റവും സന്തോഷം നല്‍കിയത് ഒരു വലിയ ഗ്യാപ്പിന് ശേഷം നിവിന്‍ പോളി- അജു വര്‍ഗീസ് കോമ്പിനേഷന്‍ തിരിച്ചു വന്നു എന്നത് തന്നെയാണെന്ന് അദ്ദേഹം പറയുന്നു.‌ നിവിന്‍ തന്നെയാണ് എന്നോട് അജുവിനെ നിര്‍ദേശിച്ചതും. അവര്‍ ഒന്നിച്ചുള്ള ഓരോ സീനും ഞാനേറെ ആസ്വദിച്ചാണ് ഷൂട്ട് ചെയ്തിട്ടുള്ളത്.

ഒരാള്‍ അതിഗംഭീരമായി പെര്‍ഫോം ചെയ്യുമ്പോള്‍ ഒരു ഈഗോയും കൂടാതെ അവര്‍ക്ക് വേണ്ട സ്‌പെയ്സ് കൊടുത്ത് ആ സീന്‍ പൊലിപ്പിക്കാന്‍ നിവിനുള്ള മിടുക്ക് ഞാനേറ്റവും കണ്ടത് അജുവുമായുള്ള കോമ്പിനേഷന്‍ സീനുകളിലാണ്. തന്റെ ഓരോ ഷോട്ടിലുമുള്ള അജുവിന്റെ തഴക്കം കാണുമ്പോൾ ഇന്നസെന്റ് അങ്കിളും നെടുമുടി വേണു അങ്കിളും ഒഴിച്ചിട്ട മലയാള സിനിമയിലെ ശൂന്യത നിറയുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

നിവിന്റെയും അജുവിന്റെയും ഓൺസ്ക്രീൻ കെമിസ്ട്രി പ്രധാന ഇന്ധനമായി ഉപയോ​ഗിച്ചു കൊണ്ടാണ് സർവ്വം മായയുടെ കഥാതന്തു വികസിക്കുന്നത് തന്നെ".- അഖിൽ സത്യൻ പറയുന്നു. നെക്സ്റ്റ് ഡോർ ബോയ്, ക്രഷ് മെറ്റീരിയൽ തുടങ്ങിയ ടാ​ഗുകൾക്കപ്പുറത്തേക്ക് അഭിനയത്തിന്റെ അനായാസതയാണ് തനിക്ക് നിവിനെന്നും 15 വർഷം നീണ്ട തന്റെ പരിചയസമ്പത്ത് അയാൾ അഭിനയിക്കുന്ന ഓരോ ഷോട്ടിലും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർ​ഗീസ്, ജനാർദ്ദനൻ, രഘുനാഥ് പാലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Akhil Sathyan opens up about Sarvam Maya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കും'

വിജയ് മർച്ചൻ്റ് ട്രോഫി; കേരളം- മുംബൈ പോരാട്ടം സമനിലയിൽ

ഒരറിയിപ്പും കിട്ടിയിട്ടില്ല; രണ്ടാം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ശബരിമല സ്വര്‍ണക്കൊള്ള: പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്‍

മിന്നല്‍ തുടക്കമിട്ട് അഭിഷേക്; അനായാസം ഇന്ത്യ; പ്രോട്ടീസിനെ വീഴ്ത്തി പരമ്പരയില്‍ മുന്നില്‍

SCROLL FOR NEXT