Aksha Pardasany ഇൻസ്റ്റ​ഗ്രാം
Entertainment

'ഇത്രയും വർഷങ്ങൾക്ക് ശേഷവും ആ ഗാനം ഇപ്പോഴും ട്രെൻഡിങിൽ, മലയാളികളെ ഇത് നിങ്ങൾക്കുള്ളതാണ്'; ​'ഗോൾ' നായിക

ഈ സിനിമയ്ക്കും ഈ പാട്ടിനും ലഭിച്ച, ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കമൽ ചിത്രം ​ഗോളിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് അക്ഷ പർദസാനി. ​ഗോൾ റിലീസായി വർഷങ്ങൾ ഇത്രയായിട്ടും മലയാളികൾ നൽകുന്ന സ്നേഹത്തെക്കുറിച്ചും ചിത്രത്തിലെ ‘എന്താണെന്നെന്നോടൊന്നും ചോദിക്കല്ലേ ചോദിക്കല്ലേ’ എന്ന പാട്ടിനെക്കുറിച്ചും സംസാരിക്കുകയാണ് അക്ഷ.

ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു അക്ഷയുടെ പ്രതികരണം. 18 വർഷങ്ങൾക്കു ശേഷവും ഈ ഗാനം ട്രെൻഡിങ്ങായി നിലനിർത്തുന്ന മലയാളികളോടും കേരളത്തിലെ പ്രേക്ഷകരോടും താരം നന്ദി പറഞ്ഞു. ‘‘ഗോൾ എന്ന സിനിമ ഇന്ന് ചെയ്തിരുന്നെങ്കിൽ... ഈ സിനിമയ്ക്കും ഈ പാട്ടിനും ലഭിച്ച, ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഇത്ര വർഷങ്ങൾക്കു ശേഷവും ഈ ഗാനം ഇപ്പോഴും ട്രെൻഡിങ്ങാണ്.

നിങ്ങളുടെ കലയെ എങ്ങനെ സജീവമായി നിലനിർത്താമെന്നും അത് നിങ്ങളുടെ ഹൃദയത്തോട് കഴിയുന്നത്ര അടുപ്പിച്ചു നിർത്താമെന്നും നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ സിനിമ എനിക്ക് വേണ്ടി ചെയ്ത എല്ലാ കാര്യങ്ങൾക്കും, അതുവഴി എനിക്ക് ലഭിച്ച എല്ലാ അവസരങ്ങൾക്കും ഞാൻ എന്നെന്നും കടപ്പെട്ടിരിക്കും. എന്റെ കേരളത്തിലെ പ്രിയപ്പെട്ടവരേ, ഇത് നിങ്ങൾക്കു വേണ്ടിയാണ്.’’ - അക്ഷ പർദസാനി കുറിച്ചു.

കമലിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ 'ഗോൾ' എന്ന ചിത്രത്തിലൂടെയാണ് അക്ഷ പാർദസാനി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ക്യാംപസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നൽകിയത് വിദ്യാസാഗറായിരുന്നു. ‘എന്താണെന്നെന്നോടൊന്നും’ എന്ന ഗാനം അന്ന് വലിയ വിജയമായിരുന്നു.

മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു അക്ഷ. മലയാളത്തിൽ ഗോളിന് ശേഷം 'ബാംഗിൾസ്' എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തും അവർ അതിഥിയായി എത്തി. പിന്നീട് യുവത, റൈഡ്, കണ്ടിരീഗ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമായി ഇരുപതിൽപരം സിനിമകളിലും നിരവധി വെബ്‌ സീരിസുകളിലും അക്ഷ അഭിനയിച്ചിട്ടുണ്ട്.

Cinema News: Actress Aksha Pardasany emotional note on Goal movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും; ബലാത്സംഗത്തിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍; ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്

ടോസ് നഷ്ടം; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, ബവുമ തിരിച്ചെത്തി, ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍

ഒറ്റത്തവണ നിക്ഷേപത്തില്‍ സ്ഥിരമായി മാസ വരുമാനം; ഇതാ അഞ്ചു സ്‌കീമുകള്‍

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ; മുന്നറിയിപ്പില്‍ മാറ്റം

മഞ്ഞുകാലത്ത് ചുണ്ടുകള്‍ക്ക് വേണം എക്സ്ട്ര കെയര്‍

SCROLL FOR NEXT