കങ്കണ റണാവത്ത്, അക്ഷയ് കുമാർ/ ട്വിറ്റർ 
Entertainment

അക്ഷയ് കുമാർ രഹസ്യമായി പ്രശംസിച്ചു, പരസ്യമായി പറയാൻ ഭയമാണ്; കങ്കണ റണാവത്ത്

പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും പുലര്‍ത്തുന്നതിനാല്‍ തന്നെ അഭിനന്ദിക്കാന്‍ പലര്‍ക്കും ഭയമാണെന്നാണ് കങ്കണ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ലോകത്തിന്റെ പ്രധാന വിമർശകയാണ് നടി കങ്കണ റണാവത്ത്. ഒറ്റയാൾ പോരാളിയായി നിന്നാണ് താരത്തിന്റെ യുദ്ധം. പലപ്പോഴും താരത്തിന്റെ ആരോപണങ്ങൾ വലിയ വിവാദമാകാറുണ്ട്. ഇപ്പോൾ തന്റെ പുതിയ ചിത്രം തലൈവിയിലെ പ്രകടനത്തെ തുറന്നു പ്രശംസിക്കാത്തതിന് രൂക്ഷ വിമർശനം നടത്തുകയാണ് കങ്കണ. പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും പുലര്‍ത്തുന്നതിനാല്‍ തന്നെ അഭിനന്ദിക്കാന്‍ പലര്‍ക്കും ഭയമാണെന്നാണ് കങ്കണ പറയുന്നത്. അക്ഷയ് കുമാർ ഉൾപ്പടെയുള്ളവർ തന്നെ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചെന്നും വ്യക്തമാക്കി. 

ബോളിവുഡില്‍ പരസ്പര വൈരാഗ്യം പുലര്‍ത്തുന്നവരാണ്. എന്നെ വിളിച്ച് അഭിനന്ദിച്ചാല്‍ പോലും അവര്‍ കുഴപ്പത്തിലാകും. അക്ഷയ് കുമാര്‍ പോലുള്ള വലിയ താരങ്ങള്‍ എന്നെ വിളിച്ച് രഹസ്യമായി അഭിനന്ദിക്കുകയും വാനോളം പുകഴ്ത്തി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ആലിയയുടെയും ദീപികയുടെയും സിനിമകളെയും അഭിന്ദിക്കുന്നപോലെ പരസ്യമായി അത് ചെയ്യാനാകില്ല. ബോളിവുഡ് മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍- കങ്കണ ട്വീറ്റ് ചെയ്തു. 

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന സിനിമയാണ് തലൈവി. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 23 നാണ് റിലീസ് ചെയ്യുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും. കങ്കണയ്ക്ക് പുറമേ അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ഭാഗ്യശ്രീ, സമുദ്രക്കനി, ഷംന കാസിം, മധുബാല, രാജ് അര്‍ജുന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

കീഴ്ശാന്തിമാരില്‍ കര്‍ശന നീരീക്ഷണം; പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും; ഇനി എല്ലാം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍; പിഎസ് പ്രശാന്ത്

SCROLL FOR NEXT