Akshay Kumar ഫയല്‍
Entertainment

ഹെലികോപ്റ്ററില്‍ ഗുരുവായൂരില്‍ പറന്നിറങ്ങി അക്ഷയ് കുമാര്‍; ക്ഷേത്ര ദര്‍ശനം നടത്തി താരം

ഹായ്വാന്റെ ചിത്രീകരണത്തിനായി കേരളത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അക്ഷയ് കുമാര്‍ കാര്‍ മാര്‍ഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്.

ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. അല്‍പ നേരത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം ശ്രീ ഗുരുവായൂരപ്പദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി.

ദേവസ്വം ഭരണസമിതി അംഗം ശ്രീ .കെ .എസ് .ബാലഗോപാലിനും ജീവനക്കാര്‍ക്കു ഒപ്പമാണ് അക്ഷയ് കുമാറെത്തിയത്. നാലമ്പലത്തിലെത്തി പ്രാർത്ഥിച്ച ശേഷം താരം മടങ്ങി.

തന്റെ പുതിയ ചിത്രമായ ഹായ്വാന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും ഒരുമിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാള ചിത്രം ഒപ്പത്തിന്റെ ഹിന്ദി പതിപ്പാണ് ഹായ് വാന്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അതിഥി വേഷവുമുണ്ടെന്ന് പ്രിയദര്‍ശന്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ജോളി എല്‍എല്‍ബി 3 ആണ് അക്ഷയ് കുമാറിന്റെ പുതിയ സിനിമ. പരമ്പരയിലെ ആദ്യ ചിത്രത്തിലെ നായകനായിരുന്ന അര്‍ഷദ് വാര്‍സിയും മൂന്നാം ഭാഗത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ചര്‍ച്ചയായി മാറിയിരുന്നു.

Akshay Kumar visits Guruvayoor Temple. The star gets there in helicopter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

കേരള കേന്ദ്ര സര്‍വകലാശാലയിൽ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്?

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി; ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

SCROLL FOR NEXT